Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

'സത്യം,100%! എന്തായാലും അതിനു ഞാൻ സർക്കാസം നിറഞ്ഞ രീതിയിൽ മറുപടി കൊടുത്തപ്പോൾ ആശാൻ അപ്പൊ തന്നെ പിണങ്ങി, അൺഫ്രെണ്ട് ചെയ്തിട്ട്, 'സ്ഥലത്തെ പ്രധാന പയ്യൻസ്'ലെ ജഗദീഷിനെ പോലെ സ്ലോമോഷനിൽ ഒരു പോക്കായിരുന്നു... ഇതാ ആ വിലപ്പെട്ട ഉപദേശം...' ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്‍റെ സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രന്‍

22 JUNE 2022 04:54 PM IST
മലയാളി വാര്‍ത്ത

സന്തോഷ് ശിവന്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിലിറങ്ങിയ ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്‍റെ സംഭാഷണ രചയിതാക്കളില്‍ ഒരാളായ സുരേഷ് കുമാര്‍ രവീന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സന്തോഷ്‌ ശിവൻ എന്ന മഹാമേരുവിന്‍റെയൊപ്പം സിനിമയിൽ തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞതിലും ലക്ഷങ്ങൾ കൊടുത്താൽ പോലും പഠിക്കാൻ കഴിയാത്ത അത്രയും സിനിമാ അറിവ് ആ ലെജന്‍റില്‍ നിന്നും കിട്ടിയതിലും തനിക്ക് സന്തോഷമുണ്ടെന്ന് സുരേഷ് ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

സുരേഷ് കുമാറിന്‍റെ കുറിപ്പ്

'ജാക്ക് & ജിൽ' എന്ന സിനിമയെ കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. സിനിമയുടെ സംഭാഷണരചയിതാക്കളിൽ ഒരാളെന്ന നിലയിൽ അതൊക്കെ പോസിറ്റീവ് മനസ്സോടെ തന്നെ സ്വീകരിക്കുന്നുമുണ്ട്. അങ്ങനെ തന്നെയാണ്, അത്തരം കാര്യങ്ങളെ ഇതുവരെയും കാണാൻ ശ്രമിച്ചിട്ടുള്ളത്. പക്ഷെ, ഈ കഴിഞ്ഞ ദിവസം ഒരു ഉപദേശം കിട്ടി, സംതിങ് വെരി വെരി സ്‌പെഷ്യൽ! ഉപദേശമെന്നു പറഞ്ഞാൽ ഈ ലോകത്ത് ഇതുവരെയും ഒരു സിനിമാപ്രവർത്തകനും കിട്ടിയിട്ടില്ലാത്ത അത്ര, എവറസ്റ്റിന്‍റെ ഹൈറ്റിലൊരു ഉപദേശം! അത് കേട്ടപ്പോൾ ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ എന്നറിയാത്ത മാനസികാവസ്ഥയായിരുന്നു! സത്യം,100%! എന്തായാലും അതിനു ഞാൻ സർക്കാസം നിറഞ്ഞ രീതിയിൽ മറുപടി കൊടുത്തപ്പോൾ ആശാൻ അപ്പൊ തന്നെ പിണങ്ങി, അൺഫ്രെണ്ട് ചെയ്തിട്ട്, 'സ്ഥലത്തെ പ്രധാന പയ്യൻസ്'ലെ ജഗദീഷിനെ പോലെ സ്ലോമോഷനിൽ ഒരു പോക്കായിരുന്നു... ഇതാ ആ വിലപ്പെട്ട ഉപദേശം...

'സുരേഷ് കുമാർ രവീന്ദ്രൻ എന്ന മഹാൻ സംഭാഷണം എഴുതാമെന്ന് തിരുവുള്ളം കനിഞ്ഞു സമ്മതിച്ച ആദ്യത്തെ സിനിമയുടെ സംവിധായകനാകാൻ യോഗ്യതയുള്ള ആളുകളെ ക്ഷണിച്ചു കൊള്ളുന്നു. സംവിധായകന് ഇൻഡസ്ട്രിയിൽ ഏറ്റവും കുറഞ്ഞത് 25-30 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഹോളിവുഡിൽ നിന്നായാലും പ്രശ്നമല്ല, പക്ഷെ മലയാളം പഠിച്ചിട്ടു വേണം ഇങ്ങോട്ടു വരാൻ. താല്പര്യമുള്ള, പ്രതിഭാശാലികളും പരിചയസമ്പന്നരും ഉടനേ തന്നെ ബന്ധപ്പെടേണ്ടതാണ്".

അങ്ങനെ, ആ പത്ര പരസ്യം കണ്ടിട്ട് സ്റ്റീഫൻ സ്പീൽബർഗ്, ജെയിംസ് ക്യാമറൂൺ, മണിരത്നം, ഭാരതിരാജ, സിബി മലയിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സന്തോഷ് ശിവൻ, രാജ്‌കുമാർ ഹിറാനി, അശുതോഷ് ഗുവാരിക്കാർ തുടങ്ങി കുറേപേർ ഞാനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടേ തീരൂ എന്ന വാശിയിൽ എന്റെ വീടിന്റെ മുന്നിലെത്തി ക്യൂവിൽ നിൽക്കുകയാണ്! 'പഞ്ചാബി ഹൗസി'ലെ ദിലീപ് താൻ കടം വാങ്ങിയ കാശ് ചോദിക്കാൻ വന്ന ആളുകളോട് ഇടപെടുന്നത് പോലെ, ഞാൻ ഓരോരുത്തരോടും പേഴ്‌സണലി ഓരോന്നും ചോദിച്ച് കമ്യൂണിക്കേറ്റ് ചെയ്തു.

ഒടുവിൽ ഞാൻ തീരുമാനിച്ചു, മിസ്റ്റർ സന്തോഷ് ശിവൻ മതി! ഞാൻ സംഭാഷണമെഴുതുന്ന എന്‍റെ ആദ്യത്തെ സിനിമയുടെ തിരക്കഥാകൃത്തും, ഛായാഗ്രാഹകനും, സംവിധായകനും, സർവ്വോപരി നിർമ്മാതാവും ആകാനുള്ള ആ മഹാഭാഗ്യം അദ്ദേഹത്തിന് തന്നെയിരിക്കട്ടെ! അതേസമയം, ബാക്കിയുള്ളവരെല്ലാം അവരുടെ സമയദോഷത്തെ പഴിചാരിയിട്ട്, ഏറെ ദുഖത്തോടെ, "അടുത്ത സിൽമേലെങ്കിലും വിളിക്കണേ സുരേഷ് സാറേ" എന്നും പറഞ്ഞു കൊണ്ട് വല്ലാത്തൊരു ഇറങ്ങിപ്പോക്കായിരുന്നു...

അങ്ങനെ, മാരിയറ്റി'ൽ സ്യൂട്ട് റൂം ബുക്ക് ചെയ്ത്, നാലഞ്ചു ദിവസം തലപുകഞ്ഞാലോചിച്ചിട്ട് ഒടുവിൽ തീരുമാനിച്ച ആ പത്രപരസ്യം വഴി എനിക്ക് സംവിധായകനെ കിട്ടിയെങ്കിലും ആ പടത്തിന്റെ വിധി ഇങ്ങനെയായതിൽ എനിക്കും, എന്നെ ഉപദേശിച്ച ആ സുഹൃത്തിനും അതിയായ ദുഃഖമെണ്ടെന്ന് ഞാൻ മനസ്സിലാക്കി. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഒരു മറുപടി കൊടുത്തപ്പോൾ ആ സുഹൃത്തിനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, അൺഫ്രെണ്ട് ചെയ്തിട്ടു പോയി! അതെന്റെ തെറ്റാണോ? പറയൂ... പിന്നെ, "എന്നിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു" എന്ന് ആശാൻ പറഞ്ഞതിന് വേറൊരു അർത്ഥമുണ്ടായിരുന്നു.

ഉപദേശി അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിനെ (കണ്ടാലും ഇല്ലെങ്കിലും... കണ്ടാൽ തന്നെ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും) കുറിച്ച്, ഒരു നൂറു പേജ് ബുക്ക് വാങ്ങി അതിൽ മാർജിനൊക്കെ ഇട്ട്, വളരെ വളരെ വിശദമായിട്ട്, 'നന്മ' മാത്രം പറയുന്ന റിവ്യൂ നടത്താൻ ആവശ്യപ്പെട്ടിട്ട് ഞാനത് ചെയ്യാത്തതിലുള്ള കടുത്ത നിരാശയിലൂടെയാണ് എന്നിലുള്ള പ്രതീക്ഷയറ്റു പോയത്. ആറ്റുകാലമ്മച്ചിയാണേ സത്യം.

എന്തായാലും, 'ജാക്ക് & ജിൽ' എന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നു. വളരെയധികം അടുപ്പമുണ്ടായിട്ടും സ്വകാര്യ ചാറ്റിൽ വന്ന് ഒരു വാക്ക് പോലും പറയാത്ത, ചില സുഹൃത്തുക്കളുടെ 'സ്‌പെഷ്യൽ' റിവ്യൂസ് കണ്ടപ്പോൾ 'അയ്യേ' എന്ന് തോന്നിയതൊഴിച്ചാൽ ബാക്കിയെല്ലാം ഭാവിയിലേക്കുള്ള പ്രചോദനങ്ങൾ തന്നെയാണ്. ഒരു പ്രിയസുഹൃത്ത്, എന്റെ വേറൊരു പോസ്റ്റിലെ കമന്റിലൂടെയും, വാട്സാപ്പ് മെസ്സേജിലൂടെയും 'ചട്ടമ്പിനാട്' സുരാജ് വെഞ്ഞാറമൂട് ശൈലിയിലൊരു വാചകം അയച്ചിരുന്നു,

"ഞാൻ ജാക്ക് & ജിൽ കണ്ടു, കേട്ടോ... " ഈ പറഞ്ഞ 'ങും ങും, ഞാൻ കണ്ടു കേട്ടോ' വായിച്ചിട്ട് ഞാൻ തിരികെ "എങ്ങനെയുണ്ട് ഡിയർ" എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും, പാവം! വേറൊരു സുഹൃത്തിന്റെ ക്രോക്കൊഡൈൽ രോദനം (ഹാവൂ, എന്റെ സുഹൃത്തിന്റെ പടം ഖുദാഗവ'യായല്ലോ, തൃപ്തിയായി) ഇപ്രകാരമായിരുന്നു, "ചേട്ടൻ സംഭാഷണമല്ലേ എഴുതിയത്, അല്ലാതെ അഭിനയിച്ചില്ലല്ലോ, തിരക്കഥ എഴുതിയില്ലല്ലോ, ക്യാമറ കൈകാര്യം ചെയ്തില്ലല്ലോ, എഡിറ്റ് ചെയ്തില്ലല്ലോ, ആർട്ട് വർക്ക് ചെയ്തില്ലല്ലോ, കളർ ഗ്രേഡിംഗ് ചെയ്തില്ലല്ലോ, സംവിധാനം ചെയ്തില്ലല്ലോ...." ഇങ്ങനെ കുറേ 'ല്ലല്ലോ' പറഞ്ഞു കൊണ്ട്, എന്നോടുള്ള അതിയായ സ്നേഹവും സഹതാപവും കൊണ്ട്, പാവം ലിറ്ററലി കരയുകയായിരുന്നു!

സദ്യ മോശമായതിലുള്ള അക്രമങ്ങൾക്കിടയിൽ നിന്ന് സാമ്പാറുണ്ടാക്കിയവനെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ആ ഒരു സത്യസന്ധമായ പരാക്രമം എന്റെ ഹൃദയത്തിന്റെ ആഴത്തിൽ ഇടംപിടിച്ചു, അബ്‌സൊലൂട്ടിലി ബോംബാസ്റ്റിക് എക്സ്പീരിയൻസ്! ഇങ്ങനെ അതികഠിനമായ സ്നേഹം കൊണ്ട് എന്റെ തലതല്ലി പൊളിക്കുന്ന കുറേ 'സ്നേഹിത'രുടെ ശല്യമൊഴിച്ചാൽ, അവറ്റകളെ മാറ്റി നിർത്തിയാൽ, നെഞ്ചിൽ തൊടുന്ന സ്നേഹത്തോടെ, ഇഷ്ടത്തോടെ എന്നോടൊപ്പം നിൽക്കുന്ന ഒരുപാടുപേരുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. അതിലൂടെ കിട്ടുന്ന മനമാർന്ന സന്തോഷമാണ് ഇനിയുള്ള ഓരോ ചുവടു വയ്പ്പിന്റെയും അടിസ്ഥാനം.

സന്തോഷ്‌ ശിവൻ എന്ന മഹാമേരുവിന്റെയൊപ്പം സിനിമയിൽ തുടക്കം കുറിയ്ക്കാൻ കഴിഞ്ഞതിലും, 45 ദിവസങ്ങൾ അദ്ദേഹത്തിന്റെ ഒപ്പം കൂടാൻ കഴിഞ്ഞതിലും, ലക്ഷങ്ങൾ കൊടുത്താൽ പോലും പഠിക്കാൻ കഴിയാത്ത അത്രയും സിനിമാ അറിവ് ആ ലെജന്റിൽ നിന്നും കിട്ടിയതിലും ഞാൻ എത്രത്തോളം ഭാഗ്യവാനാണെന്ന സത്യം ശരിക്കും തിരിച്ചറിയുന്നുണ്ട്... (സഹതാപം എന്ന എരപ്പാളിത്തരത്തിന്, എന്നും എപ്പോഴും, 'പ്രേമം' ടീച്ചറിന്റെ പേരിന്‍റെ വില മാത്രമേ കൊടുക്കാറുള്ളൂ. സത്യം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (7 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (9 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (10 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (10 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (12 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (12 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends