കൊച്ചി വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്തല്‍.... മലപ്പുറം സ്വദേശി പിടിയില്‍, സ്വര്‍ണം മിശ്രിത രൂപത്തില്‍ കാപ്സ്യൂളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം

കൊച്ചി വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്തല്‍.... മലപ്പുറം സ്വദേശി പിടിയില്‍, സ്വര്‍ണം മിശ്രിത രൂപത്തില്‍ കാപ്സ്യൂളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
സ്വര്‍ണം കൊണ്ടുവന്ന മലപ്പുറം സ്വദേശി പി ജാബിറിനെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് കസ്റ്റഡിയിലെടുത്തു.ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പോലീസ് പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി നിഷാജിന്റെ കൈവശം ഉണ്ടായിരുന്ന പാന്റ്‌സിലും ടി ഷര്‍ട്ടിലും, കാറിന്റെ ഗിയര്‍ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
മലപ്പുറത്തേക്ക് കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഭവത്തില്‍ രണ്ടുപേരാണ് പിടിയിലായത്.
https://www.facebook.com/Malayalivartha























