പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് പ്രതികളും അറസ്റ്റില്‍.... മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ഇന്നലെ അറസ്റ്റ് ചെയ്ത് പോലീസ്, റഫീഖിനെ അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.

പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ട് പ്രതികളും അറസ്റ്റില്‍.... മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പൊലീസുകാരനുമായ റഫീക്കിനെ ഇന്നലെ അറസ്റ്റ് ചെയ്ത് പോലീസ്, റഫീഖിനെ അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ചോദ്യം ചെയ്യലിലൂടെ റഫീഖിന്റെ പങ്ക് ബോധ്യപ്പെട്ടതോടെയാണ് റഫീക്കിനെ അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനായ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിയമോപദേശം തേടിയതായി സൂചനകളുമുണ്ടായിരുന്നു. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയാണുണ്ടായത്.
അനസിനെ അടിച്ചുകൊന്ന ഫിറോസ്, സഹോദരന്‍ കൂടിയായ റഫീക്കിനൊപ്പമാണ് ബൈക്കില്‍ സംഭവ സ്ഥലത്തെത്തിയത്. ബൈക്കില്‍ നിന്നിറങ്ങി അനസിനെ കൈയില്‍ കരുതിയിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഫിറോസ് അടിച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടായിരുന്നു. വിക്ടോറിയ കോളജിന് മുന്നില്‍വെച്ചാണ് അനസിനെ ഇവര്‍ മര്‍ദിച്ചത്. എന്നാല്‍ ബൈക്കില്‍ നിന്ന് റഫീക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തി. ഈ സാഹചര്യത്തിലാണ് റഫീക്കിനെതിരെ നടപടി എടുക്കാന്‍ പൊലീസ് സംശയിച്ചത്.
എന്നാല്‍ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് റഫീക്കിന്റെ പങ്ക് വ്യക്തമായതോടെ അറസ്റ്റിലേക്ക് നീങ്ങി. അനസ് ബോധരഹിതനായതോടെ ഇരുവരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് അനസിന് പരിക്കേറ്റെന്ന് ആശുപത്രി അതികൃതരോട് പറഞ്ഞതും റഫീഖ് ആയിരുന്നു.
"
https://www.facebook.com/Malayalivartha























