നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ നിര്‍ണായകമായേക്കും....

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൂടുതല്‍ നിര്‍ണായകമായേക്കും.
വിദേശത്തേക്കു കറന്‍സി കടത്തിയെന്ന കേസില്‍ സ്വപ്ന നല്‍കുന്ന തുടര്‍മൊഴികളുടെ വിശ്വാസ്യതയാണ് അന്വേഷണ സംഘത്തിനു പരിശോധിക്കേണ്ടിവരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ . പുതിയ കേസ് റജിസ്റ്റര്‍ ചെയ്യാതെ തന്നെ ഡോളര്‍ കടത്തു കേസില്‍ നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ ഈ കേസില്‍ തെളിവെടുപ്പു നടത്താന്‍ കഴിയും.
കള്ളക്കടത്തു കേസില്‍ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു നല്‍കിയ മൊഴി, സ്വപ്ന സ്വന്തം നിലയില്‍ മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴി കസ്റ്റംസ് കോടതി മുന്‍പാകെ രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി രേഖപ്പെടുത്തിയ മൊഴി ഇത്രയും രേഖകളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ പക്കലുള്ളത്.
ഇവ താരതമ്യം ചെയ്താല്‍ മാത്രമേ മൊഴികളില്‍ വൈരുധ്യമുണ്ടോയെന്നു കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എല്ലാ മൊഴികളിലും ഒരുപോലെ വന്നിട്ടുള്ള ഭാഗങ്ങള്‍ പ്രത്യേകം പരിശോധിക്കുകയും ചെയ്യും. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലില്‍ പിഎംഎല്‍എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) പരിധിയില്‍ വരുന്ന ഒട്ടേറെ വിവരങ്ങളുണ്ട്.
ഇവയില്‍ എന്തെല്ലാം തെളിവുകള്‍ സ്വപ്നയ്ക്കു കൈമാറാന്‍ കഴിയും, എന്തെല്ലാം തെളിവുകള്‍ ഇഡിക്കു സ്വന്തം നിലയില്‍ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും രണ്ടാം ഘട്ട അന്വേഷണത്തിന്റെ പുരോഗതി.
" f
https://www.facebook.com/Malayalivartha























