ലണ്ടനിലെ മലിന ജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തി; ടൈപ്പ് 2 വാക്‌സിൻഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന! ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത തുടരാൻ നിർദേശം

ലണ്ടനിലെ മലിന ജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്. വാക്‌സിനുകളിൽ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന പോളിയോ വൈറസാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. അതായത് ടൈപ്പ് 2 വാക്‌സിൻഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയതായാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്.
അതോടൊപ്പം തന്നെ വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടന്നിട്ടില്ലെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാഗ്രത തുടരാനാണ് നിർദേശം നൽകിയിട്ടുള്ളത്. റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത് പ്രകാരം ഓറൽ പോളിയോ വാക്‌സിനേഷന് ശേഷം കുട്ടികളുടെ മലവിസർജനങ്ങൾ കലർന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ നിലവിൽ കണ്ടെത്താൻ ശ്രമിക്കുന്നത്.
അതേസമയം ഏറെ വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് അഞ്ച് വയസിൽ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ തുടച്ചു നീക്കാൻ കഴിഞ്ഞത്. എന്നാൽ 1988 മുതൽ വാക്സിനേഷന്റെ ഫലമായി പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാൻ സാധിച്ചിട്ടുമുണ്ട്.
https://www.facebook.com/Malayalivartha























