പിസിക്ക് പിന്നിൽ അവർ... വിവാദങ്ങൾക്ക് പിറകിൽ വമ്പൻ തിമിംഗലങ്ങൾ! സരിത കളത്തിലിറങ്ങി... സ്വർണക്കടത്തിൽ സരിതയുടെ വെളിപ്പെടുത്തൽ....

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ്. നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. അഥിനു ശേഷം പുറത്തെത്തി മാധ്യമങ്ങൾക്ക് മുന്നിൽ എന്തൊക്കെയാണ് എന്നുള്ലത് തുറന്ന് പറഞ്ഞിരിക്കുകയാമ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് മൊഴി നൽകിയത്. കേസിൽ സാക്ഷിയായിട്ടാണ് സരിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
സരിത ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലാക്കിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയക്കാർ ഇതിനുള്ളിൽ ഇല്ലെന്ന് സരിത. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ വച്ചാണ് പ്ലാനിംഗ്. ഒരു രാഷ്ട്രീയക്കാരൻ ഉണ്ട് പേര് വെളിപ്പെടുത്താൻ നിർബന്ധിക്കരുത്. 164ൽ അത് നൽകിയിട്ടുണ്ട്. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. സരിതയെ പിസി വിളിച്ച് ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകളുണ്ടെന്നും മാനസികമായി വിഷമിപ്പിച്ച പല കാര്യങ്ങളും ഉണ്ടായി. പിസിയല്ല അതിലും വലിയ തിമിംഗലങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്ന് സരിത. അന്താരാഷ്ട്ര ശാഖകൾ ഉള്ള ഒരു ടീമാണ് ഇതിന് പിറകിൽ.
സാമ്പത്തിക തിരിമറിയാണ് ഈ കേസിന്റെ ആധാരമെന്ന് സരിത. കാശു മുടക്കിയവർക്ക് സ്വർണം കിട്ടാതെ വന്നപ്പോഴുള്ള സംഭവ വികാസങ്ങളാണ്. സ്വപ്നയ്ക്ക് ഇത് രാഷ്ട്രീയ പേരിതമല്ല, ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് സരിത. സ്വപ്നയ്ക്ക് മുന്നിൽ രണ്ട് വഴികളുണ്ട്, അതിൽ ഒന്ന് അവർ തെരഞ്ഞെടുത്തു. അടുത്തത് സ്വർണം തിരിച്ച് കൊടുക്കുക എന്നതാണ്. അത് കഴിയാത്തത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. ആരോപണങ്ങളിൽ അതുകൊണ്ട് കഴമ്പില്ല എന്നാണ് അവർ അവകാശപ്പെടുന്നത്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്‍റെ തീരുമാനം.
സ്വപ്നയെ കൂടാതെ പിസി ജോർജ്ജിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ രാഷ്‌ട്രീയ ഗൂഢാലോചനയെന്നാണ് കേസ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ ഉൾപ്പെട്ട കെ.ടി ജലീലാണ് പരാതിക്കാരൻ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, മറുഭാഗത്ത് സ്വപ്ന നൽകിയ മൊഴിയെ ആസ്പദമാക്കി അന്വേഷണം പുരോഗമിക്കുകയാണ്. ഇ.ഡിയുടെ കേസില്‍ വസ്‌തുതകള്‍ ബോധ്യപ്പെടുന്നപക്ഷം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്. അതിനു കേന്ദ്രത്തിന്റെ രാഷ്‌ട്രീയ താത്‌പര്യവും പ്രധാനമാണ്. രാഹുല്‍ ഗാന്ധിയെ ഇ.ഡി. വിളിച്ചുവരുത്തി ദിവസങ്ങളായി ചോദ്യം ചെയ്യുകയാണ്. അതിനാല്‍, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രിയില്‍ നിന്നു വിശദീകരണം തേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
https://www.facebook.com/Malayalivartha























