Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...

രാജാവിന് ഭ്രാന്തു പിടിച്ചു! ക്ലിഫ് ഹൗസിൽ 40 ലക്ഷം മുടക്കി കാലിത്തൊഴുത്ത്... പിണറായിക്ക് എല്ലാരേം പേടി... 80 ലക്ഷത്തിന്റെ കാറിന്, 40 ലക്ഷത്തിന്റെ പ്രൊട്ടക്ഷൻ

26 JUNE 2022 10:24 PM IST
മലയാളി വാര്‍ത്ത

More Stories...

കടൽതീരത്ത് കളിക്കുന്നതിനിടയിൽ പന്ത് കടലിൽ വീണതോടെ എടുക്കാനിറങ്ങിയ പതിനാറുകാരൻ തിരയിൽപെട്ട് മരിച്ചു... രണ്ടുപേരെ രക്ഷപ്പെടുത്തി

അധ്യാപന ബഹിഷ്കരണമുൾപ്പെടെയുള്ള കടുത്ത സമരത്തിലേക്ക് കടന്ന് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ... വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ 

സങ്കടക്കാഴ്ചയായി... മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

കണ്ണീർക്കാഴ്ചയായി... കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം... റിപ്പബ്ലിക് ദിന പരേഡ് ഡൽഹി കർത്തവ്യപഥിൽ ഇന്നു രാവിലെ 10.30ന് തുടങ്ങും.... രാഷ്‌ട്രപതി ദേശീയ പതാക ഉയർത്തും, കേരളത്തിന്റെ അടക്കം 30 നിശ്ചലദൃശ്യങ്ങൾ ഉൾപ്പെടെ പരേഡിൽ അണിനിരക്കും

സംസ്ഥാനം കടക്കെണിയിലാണെന്ന് സര്‍ക്കാര്‍ അവര്‍ത്തിച്ചു പറയുന്നതിനിടയിലും ധൂർത്തിനും മോടി പിടിപ്പിക്കുന്നതിനും യാതൊരു കുറവുമില്ല എന്ന് വേണം മനസ്സിലാക്കാൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പുതിയ കാറ് മേടിക്കുന്നതുമായി ബന്ധപ്പെട്ടുള്ല സുപാർശ ഡിജിപി അനിൽ കാന്ത് പുറത്തിറക്കിയിരുന്നു. എന്നാൽ അതിന് പിന്നാലെ മറ്റ് ചില ചെലവുകൾ കൂടി ഇപ്പോൾ സംഭവിക്കാൻ പോകുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

അതിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റും മതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ റെയില്‍ കല്ലിടലില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിനകത്ത് കടന്ന് കല്ലിട്ടതോടയാണ് കല്ലിടാന്‍ തീരുമാനമായത് എന്നാണ് സൂചന ലഭിക്കുന്നത്.

ക്ലിഫ് ഹൗസിന്റെ സുരക്ഷയെ ചൊല്ലി ഇപ്പോൾ നിരന്തരമായി പരാതി കേൾക്കാറുണ്ട്. അതിന്റെ ഭാ​ഗമായി അന്ന് പച്ച തുണി മറച്ച് കെട്ടിയിരുന്നു. പക്ഷേ ഇത് ശാശ്വതമല്ല എന്നതാണ് സത്യാവസ്ഥ. ശേഷം ചുറ്റു മതിൽ ഉയരത്തിൽ കെട്ടി പൊക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിനകത്ത് കയറിയത് സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചുറ്റുമൂതല്‍ കൂടുതല്‍ ബലപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ചുറ്റുമതിലിനൊപ്പം ക്ലിഫ്ഹൗസിനുള്ളില്‍ പുതിയ പശുത്തൊഴുത്ത് കെട്ടാനും കൂടി ഉത്തരവായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല നൽകിയിരിക്കുന്നത്. ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാനും തൊഴുത്ത് നിര്‍മാണത്തിനുമായി ചീഫ് എഞ്ചിനീയര്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ജൂണ്‍ 22നാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കി ഉത്തരവിറക്കിയത്. 2018 ഡിഎസ്ആർ പ്രകാരമാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് വീണ്ടും കാര്‍ വാങ്ങിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ചുറ്റുമതില്‍ കൂടി പണിയാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു കാറുകളാണ് മുഖ്യമന്ത്രിക്കായുള്ളത്. അതിനു പുറമേയാണ് കറുത്ത കളറിലുള്ള 33.31 ലക്ഷത്തിന്‍റെ കിയ കാര്‍ണിവല്‍ കാറാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കായി പുതുതായി വാങ്ങുന്നത്.

കറുത്ത നിറത്തിലുള്ള മുന്ന് ഇന്നോവ ക്രിസ്റ്റ കാറുകളാണ് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ഉള്ളത്. ഇതിര്‍ ഒരെണ്ണം പൈലറ്റും മറ്റൊന്ന് എസ്കോട്ട് വാഹനവുമാണ്. നിലവിൽ പുതിയ കാർ വരുന്നതോടെ ഇപ്പോഴത്തെ ഇന്നോവ ക്രിസ്റ്റയെ എസ്കോർട്ട് വാഹനം ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കിയ കൂടാതെ എസ്കോർട്ടിന് മൂന്ന് ഇന്നോവയും വാങ്ങുന്നുണ്ട്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി.

ബുള്ളറ്റ് പ്രൂഫ് അടക്കം കൂടുതൽ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണിത്. നേരത്തേ വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരമായാണ് കിയാ കാർണിവൽ വാങ്ങുന്നത്. നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഉയോഗിക്കും.

ഇവ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിറുത്തും. ഡി.ജി.പി അനിൽകാന്തിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഡിസംബറിലാണ് മുഖ്യമന്ത്രിക്ക് പുത്തൻ ഇന്നോവ ക്രിസ്റ്റ വാങ്ങിയത്. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ക്രിസ്റ്റയിലായിരുന്നു മുഖ്യമന്ത്രി യാത്ര ചെയ്തിരുന്നത്. ഇനി യാത്ര കിയാ കാർണിവലിലേക്ക് മാറും. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാര്‍ വാങ്ങാനുള്ള തീരുമാനം.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ലക്ഷങ്ങള്‍ മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ സ് ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. ഇടയ്ക്കിടെ വാഹനം മാറ്റുന്ന നമ്മുടെ മലയാളം സൂപ്പർ താരങ്ങൾ സിഎമ്മിന്‍റെ മുന്നിൽ തോറ്റു പോകുമല്ലോ എന്നാണ് ശബരിയുടെ പരിഹാസം.

'കെഎസ്ആര്‍ടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ? പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ? വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ,പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോ!'- ശബരി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചിരുന്നു. 2022 ജനുവരിയില്‍ വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയ കാര്‍ വാങ്ങുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരയിൽപെട്ട് മരിച്ചു... രണ്ടുപേരെ രക്ഷപ്പെടുത്തി  (8 minutes ago)

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചു...  (32 minutes ago)

മകളെ ആശുപത്രിയിൽ കാണിച്ച് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (47 minutes ago)

ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ  (1 hour ago)

ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു...  (1 hour ago)

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി  (1 hour ago)

കനത്ത സുരക്ഷ.... ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങളുള്ള എഐ സ്മാർട്ട് ഗ്ലാസുകൾ...  (1 hour ago)

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (9 hours ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (9 hours ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (10 hours ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (10 hours ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (10 hours ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (12 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (12 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (12 hours ago)

Malayali Vartha Recommends