Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു

കണ്ണീരടക്കാനാവാതെ.... കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പെട്ട് മുങ്ങി മരിച്ചു... അന്ധകാരനഴി ബീച്ചില്‍ രണ്ടു പേരും ചെല്ലാനത്ത് ഒരു യുവാവിനുമാണ് ജീവന്‍ നഷ്ടമായത്

27 JUNE 2022 06:53 AM IST
മലയാളി വാര്‍ത്ത

കണ്ണീരടക്കാനാവാതെ.... കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പെട്ട് മുങ്ങി മരിച്ചു... അന്ധകാരനഴി ബീച്ചില്‍ രണ്ടു പേരും ചെല്ലാനത്ത് ഒരു യുവാവിനുമാണ് ജീവന്‍ നഷ്ടമായത്


കണ്ണീരടക്കാനാവാതെ.... കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങി മരിച്ചു..... അന്ധകാരനഴി ബീച്ചിലും ചെല്ലാനത്തുമായി കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളാണ് മുങ്ങിമരിച്ചത്.

കോട്ടയം ശാന്തിപുരം അമ്പാടിയില്‍ ചന്ദ്രന്റെയും തങ്കമ്മയുടെയും മകന്‍ ആകാശ് (26), എരമല്ലൂര്‍ പാണപറമ്പ് ശിവശങ്കരന്റെ മകന്‍ ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴിയില്‍ തിരയില്‍പെട്ട് മരിച്ചത്. എഴുപുന്ന മുണ്ടുപറമ്പില്‍ മധുവിന്റെ മകന്‍ ആശിഷ് (18) ആണ് ചെല്ലാനത്ത് അപകടത്തില്‍ മരിച്ചത്.

ചങ്ങനാശേരി സ്വദേശി അനൂപി (25)നെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു രണ്ട് അപകടങ്ങളും ഉണ്ടായത്. തുറവൂരിലെ സാരഥി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരായ ആകാശും ആനന്ദും അനൂപും ശ്രീരാജും ഒന്നിച്ച് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു .

ഞായറാഴ്ച വൈകിട്ട് 5.45 നാണ് നാലുപേരും അന്ധകാരനഴി ബീച്ചിലെത്തിയത്. ബീച്ചില്‍ നിന്ന് തെക്കുമാറി ശ്രീരാജ് ഒഴികെയുള്ള മൂന്നു പേരും കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു. ശ്രീരാജ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.


ആദ്യം ആകാശിനെയാണ് കരയ്ക്കെത്തിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പട്ടണക്കാട് സി.ഐ. ആര്‍.എസ്.ബിജു, എസ്.ഐ.മിഥുന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. അല്‍പസമയത്തിനു ശേഷം ആനന്ദിനെയും അനൂപിനെയും കിട്ടി. മൂന്ന് പേരെയും തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശും ആനന്ദും മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അനൂപിനെ വണ്ടാനം മെഡിക്കല്‍ കോജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (5 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (25 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (39 minutes ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (59 minutes ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (1 hour ago)

രണ്ടു പേർക്ക് ദാരുണാന്ത്യം..  (1 hour ago)

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് അധികം അരി ലഭിക്കില്ല.  (1 hour ago)

യുവാവിന് 12 വർഷം കഠിനതടവിനും 51,000 രൂപ പിഴയും  (1 hour ago)

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  (2 hours ago)

പ്രതി വിനീഷിനെ കണ്ടെത്താൻ കഴിയാതെ...  (2 hours ago)

അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ്  (2 hours ago)

ഈ രാശിക്കാർക്ക് ഇന്ന് സർക്കാർ പദവി തേടി വരും  (3 hours ago)

149ാമത് മന്നം ജയന്തി ആഘോഷങ്ങൾ  (3 hours ago)

രാജസ്ഥാനെ വീഴ്ത്തി കേരളം  (3 hours ago)

മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു....  (3 hours ago)

Malayali Vartha Recommends