കാലിൽ മുറിവ് ഉള്ളതിനാൽ ട്രെയിനിൽ കയറിയപ്പോൾ മകളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി; മകൾ തട്ടിവിളിച്ച് അച്ഛനോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരം; ഇനി ആർക്കും ഇങ്ങനെ സംഭവിക്കരുത് !ഭയാനകമായ ആ നിമിഷങ്ങളെ കുറിച്ച് ഓർത്തെടുത്ത് പിതാവ്

മാതാപിതാക്കൾക്കൊപ്പം പെൺകുട്ടികൾ യാത്ര ചെയ്താലും സുരക്ഷിതരല്ല എന്ന കാര്യത്തിന്റെ ഉത്തമ ഉദാഹരണമായി ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. . പിതാവിന്റെ സാന്നിധ്യം ഉണ്ടായിട്ടുപോലും ഒരു പെൺകുട്ടിയെ കാമ കണ്ണുകൾ ഉപദ്രവിച്ചു എന്നതാണ് ആ ഞെട്ടിക്കുന്ന വിവരം. അച്ഛനൊപ്പം യാത്രചെയ്യുകയായിരുന്ന പതിനാറുകാരിക്ക് ട്രെയിനിൽ അതിക്രമം നേരിടേണ്ടി വന്നു. പെൺകുട്ടിയുടെ ശരീരത്തു സ്പർശിക്കാൻ ശ്രമിച്ചു. മാത്രമല്ല ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു.
ഇപ്പോൾ ഇതാ ആ ദുരനുഭവത്തിന്റെ കാഠിന്യം എത്രയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പിതാവ്. ഭയാനകമായ രണ്ടുമണിക്കൂറുകളിൽ കൂടെയാണ് അദ്ദേഹവും മകളും കടന്നു പോയത്. മകളെ ചേര്‍ത്തുപിടിച്ച് നിസ്സഹായനായി ആ പിതാവ് ഇരുന്നു. ഓരോ സ്റ്റേഷനിലെത്തുമ്പോഴും റെയില്‍വേ പോലീസെത്തുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ പ്രതീക്ഷ വെറുതേയായി. തനിക്കും മകള്‍ക്കും നേരെ ഭീഷണി മുഴക്കിക്കൊണ്ട് വിവിധ സ്റ്റേഷനുകളിലായി അവരോരുത്തരും ഇറങ്ങിപ്പോകുകയായിരുന്നു .
ഒടുവില്‍ പിതാവിനും മകൾക്കും ഇറങ്ങേണ്ട ഇടമെത്തിയപ്പോൾ മാത്രമാണ് അവിടെ റെയില്‍വേ പോലീസ് കാത്തുനിന്നിരുന്നത് . അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണോ ഞാനും മകളും ചെയ്ത തെറ്റെന്ന് ചോദിക്കുകയാണ് ആ പിതാവ്. അച്ഛന്റെ കാലില്‍ മുറിവുണ്ടായിരുന്നതിനാല്‍ നടക്കാനുള്ള ബുദ്ധിമുട്ടു അദ്ദേഹത്തിനുണ്ടായിരുന്നു. ട്രെയിനില്‍ കയറിയ ഉടന്‍ മകളുടെ മടിയില്‍ തലവെച്ച് കിടന്ന് പിതാവ് മയങ്ങിപ്പോയി. നോര്‍ത്ത് സ്റ്റേഷനിലെത്തിയപ്പോഴേക്കും മകള്‍ വിളിച്ചുണര്‍ത്തുകയായിരുന്നു .
മുന്നിലിരുന്നയാള്‍ കാലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതായും തുറിച്ചുനോക്കുന്നതായും അവള്‍ പറഞ്ഞു. അക്കാര്യം അയാളോട് ചോദിച്ചപ്പോഴേക്കും അയാള്‍ വളരെ മോശം ഭാഷയില്‍ സംസാരിച്ചു. പിതാവിനെ പിടിച്ചുതള്ളാനും മകളുടെ കൈയിലിരുന്ന മൊബൈല്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. ഭയന്നു പോയ പിതാവ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന അയാളുടെ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. അവരും അപമര്യാദയായി പെരുമാറി. അവരെല്ലാവരും പ്രായമുള്ള ആളുകളായിരുന്നു. ബോഗിയില്‍ ഉണ്ടായിരുന്ന യാത്രക്കാരിൽ മലപ്പുറം സ്വദേശിയായ ഒരു ചേട്ടന്‍ മാത്രമാണ് സഹായിക്കാനെത്തിയത്. അയാളെ അവര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
വണ്ടി ഇടപ്പള്ളിയിലെത്തിയപ്പോഴാണ് പിതാവ് ഗാര്‍ഡിനെ വിവരമറിയിച്ചത് . അദ്ദേഹം വന്ന് മോശമായി പെരുമാറിയ ആളുടെ കൈവശമിരുന്ന കാര്‍ഡിന്റെ ഫോട്ടോയെടുത്തു. ചാലക്കുടിയിലെത്തിയാല്‍ പോലീസ് വരുമെന്നറിയിച്ച് മടങ്ങിപ്പോകുകയും ചെയ്തു എന്നാണ് പിതാവ് പറയുന്നത് . ആലുവമുതല്‍ അക്രമിസംഘത്തിലെ ഓരോരുത്തരായി ഇറങ്ങിപ്പോയി. അവസാനത്തെയാള്‍ ഇരിങ്ങാലക്കുടയിലും. ഇതിനിടെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസുമായി പിതാവ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു .
അവരാണ് തൃശ്ശൂര്‍ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചത്. തൃശ്ശൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പോലീസ് ഇവരെ കാത്തുനിൽക്കുകയായിരുന്നു. ഇടപ്പള്ളി സ്റ്റേഷനുശേഷം ഗാര്‍ഡ് തിരിഞ്ഞുനോക്കിയില്ല. അവരോരുത്തരുടെയും മുഖം മനസ്സിലുണ്ടെന്നും നീതി കിട്ടണമെന്നുമാണ് പിതാവിന്റെ ആവശ്യം. . ഇനിയാര്‍ക്കും ഇത്തരമൊരു അനുഭവമുണ്ടാകരുതെന്നും ആ അച്ഛൻ വിങ്ങലോടെ പറയുകയാണ്.
അതേസമയം പ്രതികളെ കണ്ടെത്താൻ പോലീസ് വല വിരിച്ചിരിക്കുകയാണ്. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ റെയില്‍വേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതായാണ് ലഭ്യമാകുന്ന വിവരം. റെയില്‍വേ പോലീസ് ഞായറാഴ്ച കുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തിരുന്നു . ഗാര്‍ഡ് ഇടപ്പള്ളിയില്‍ നിന്നുതന്നെ റെയില്‍വേ പോലീസിന് വിവരം നല്‍കിയതായാണ് റെയില്‍വേ അധികൃതർ കൊടുത്ത വിശദീകരണം.
https://www.facebook.com/Malayalivartha
























