നിലവിളിച്ച് മാതാപിതാക്കള്‍... പ്ലസ് വണ്‍ പരീക്ഷയ്ക്കായി സഹോദരനോടൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടത്തില്‍പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

നിലവിളിച്ച് മാതാപിതാക്കള്‍... പ്ലസ് വണ്‍ പരീക്ഷയ്ക്കായി സഹോദരനോടൊപ്പം സ്‌കൂട്ടറില്‍ പോകവേ അപകടത്തില്‍പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.
കോട്ടയം കൊല്ലാട് വടവറയില്‍ ആലിച്ചന്‍-സിസിലി ദമ്പതികളുടെ മകള്‍ അന്നു സാറ ആലി (17) യാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതിന് സഹോദരന്‍ അഡ്വിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കൊല്ലാട് കളത്തിക്കടവില്‍ വച്ച് മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററിലായിരുന്ന പെണ്‍കുട്ടി ഇന്ന് പുലര്‍ച്ചെ ഏഴോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു അന്നു സാറ ആലി. വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഹെല്‍മറ്റ് തെറിച്ച് പോയതിനാല്‍ പെണ്‍കുട്ടിയുടെ തലക്ക് മാരകമായി ക്ഷതമേറ്റിരുന്നു. പരിക്കേറ്റ സഹോദരന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
"
https://www.facebook.com/Malayalivartha
























