ബംഗളുരുവില്‍ ഒരു മലയാളി നടത്തുന്ന കേന്ദ്രത്തില്‍ എത്തിച്ചു; ഇവിടെ ആഭിചാര ക്രിയയാണ് നടന്നത്; ചികിത്സയുടെ പേരില്‍ ലൈംഗികമായി ഉപദ്രവിച്ചു; തിരുമ്മല്‍ ചികിത്സയെന്ന് പറഞ്ഞ് നഗ്‌നയായി കിടത്തി; കൈകള്‍ കൊണ്ട് മന്ത്രം ജപിക്കും പോലെ പെരുമാറി; മോശം സ്പര്‍ശനമേറ്റപ്പോൾ പ്രതികരിച്ചു; ഇതിന്റെ പേരില്‍ സഭയുടെയും മഠത്തിന്റെയും നോട്ടപ്പുള്ളിയായി; മഠത്തിനെതിരെ പൊട്ടിത്തെറിച്ച് സിസ്റ്റര്‍ എല്‍സീന

മഠത്തിനെതിരെ പൊട്ടിത്തെറിച്ച് സിസ്റ്റര്‍ എല്‍സീന രംഗത്ത്. ലത്തീന്‍ സഭയുടെ ഭാഗമായി മൈസൂരില്‍ സ്ഥിതി ചെയ്യുന്ന മഠത്തിനെതിരെയാണ് ആരോപണമുയർത്തിയിരിക്കുന്നത്. ചികിത്സയെന്ന് പറഞ്ഞ് തന്നെ ബംഗളുരുവില്‍ ഒരു മലയാളിയായ ഡോ. രാജേഷ് നടത്തുന്ന കേന്ദ്രത്തില്‍ എത്തിച്ചു. എന്നാൽ ഇവിടെ ആഭിചാര ക്രിയയാണ് നടന്നത്. ചികിത്സയുടെ പേരില്‍ ലൈംഗികമായി ഉപദ്രവിച്ചു. തിരുമ്മല്‍ ചികിത്സയെന്ന് പറഞ്ഞ് നഗ്‌നയായി കിടത്തി.
കൈകള്‍ കൊണ്ട് മന്ത്രം ജപിക്കും പോലെ പെരുമാറി. മോശമായി സ്പര്‍ശിച്ചു. മോശം സ്പര്‍ശനമേറ്റപ്പോൾ പ്രതികരിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ സഭയുടെയും മഠത്തിന്റെയും നോട്ടപ്പുള്ളിയായിരിക്കുകയാണ് താനെന്നും അവര്‍വ്യക്തമാക്കി. ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ചവിനെതിരെ പരാതി നൽകി. പക്ഷേ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍വലിച്ചു. പക തീര്‍ക്കാന്‍ താൻ സംരക്ഷിച്ചിരുന്ന മൂക, ബധിര കുഞ്ഞുങ്ങളെ വൈദികരും മറ്റ് സിസ്റ്റേഴ്സും ഉപദ്രവിച്ചു.
താന്‍ വളര്‍ത്തിയ ബധിതരും, മൂകരുമായ മക്കളുടെ വീടുകളില്‍ നിന്ന് നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്. മഠത്തിലെ ദുരനുഭവങ്ങള്‍ക്കെതിരെ ആദ്യം സഭയിലെ മേലധികാരികള്‍ക്ക് പരാതി കൊടുത്തു. പക്ഷേ നടപടി ഉണ്ടായില്ല. ഇതിന്റെ പേരില്‍ സഹോദരിയോടുള്ള പ്രതികാര നടപടികള്‍ തുടങ്ങി. വനിതാ കമ്മീഷന് പരാതി നല്‍കി. ഇതറിഞ്ഞ സഭാ നേതൃത്വം സഹോദരിയെ മാനസിക രോഗിയായി ചിത്രീകരിക്കുകയായിരുന്നു.
ബലമായി ഗുണ്ടകളെ ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ചു. സഭയുടെ കീഴിലുള്ള മാനസിക രോഗശുപത്രിയില്‍ തടങ്കലില്‍ ഇട്ടു. മാരകമായ മരുന്നുകള്‍ ശരീരത്തില്‍ കുത്തിയതോടെ ആരോഗ്യസ്ഥിതി മോശമായിരു. തുടര്‍ന്ന് മൈസൂറിലുള്ള മറ്റൊരാസ്പത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് തന്റെ നിസ്സാഹായവസ്ഥ അവര്‍ പുറംലോകത്തെ അറിയിച്ചത്തെന്നും സിസ്റ്റർ പറഞ്ഞു.
https://www.facebook.com/Malayalivartha
























