അയൽ വീട്ടിൽ നിലയ്ക്കാത്ത നിലവിളി; ഓടിയെത്തിയ നാട്ടുകാർ കണ്ടത് ശരീരം മുഴുവൻ വെട്ടേറ്റ് ചോരയൊഴുകി നിലത്ത് കിടന്ന് പിടയുന്ന ദീപികയെ; വേദനയാൽ പുളയുന്ന അമ്മയെ കെട്ടിപ്പിടിച്ച് അലറി കരഞ്ഞ് ഒന്നര വയസുകാരൻ; അരികത്ത് കൊടുവാളും പിടിച്ച് കൊലപാതകിയായ ഭർത്താവ്; നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും വിഫലം; ബെംഗളൂരുവിലായിരുന്ന ദമ്പതികൾ നാട്ടിലെത്തിയിട്ട് വെറും രണ്ട് മാസം; കൊലപാതക കാരണം ഞെട്ടിക്കുന്നത്!

പാലക്കാട് മണ്ണാര്‍ക്കാട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പോലീസ്. പള്ളിക്കുറുപ്പ് സ്വദേശി ദീപിക(28) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അതിക്രൂര കൊലപാതകം നടന്നത്. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടിൽകാട് അവിനാശാണ് ക്രൂരത ചെയ്തത്. ബെംഗളൂരുവിലായിരുന്ന അവിനാശും ദീപികയും രണ്ട് മാസം മുൻപാണ് പള്ളിക്കുറുപ്പിലെ തറവാട്ടു വീട്ടിൽ എത്തിയത്. കുടുംബപ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 8.45 ന് ഇവർക്കിടയിൽ വാക്ക് തർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ദീപികയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു . അപ്പോഴാണ് വെട്ടേറ്റ് വീണു കിടക്കുന്ന ദീപികയെ കണ്ടത്. ഒന്നര വയസുകാരൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു.
കൊടുവാളുമായി അടുത്ത് തന്നെ അവിനാശമുണ്ടായിരുന്നു. ആളുകൾ എത്തിയതോടെ പുറത്ത് പോകാൻ അയാൾ ശ്രമിച്ചു. പക്ഷേ ആ ശ്രമം നാട്ടുകാർ തടഞ്ഞു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ദീപികയെ ആംബുലൻസ് വിളിച്ച് നാട്ടുകാർ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കേ മരിച്ചു. ദമ്പതികള്‍ക്ക് ഒന്നര വയസുള്ള മകനുണ്ട്. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha
























