ജൂലൈ 1 ഡോക്ടർസ് ദിനമാണ്; ഈ ദിനത്തിൽ ഒരു മത്സരം സംഘടിപ്പിച്ച് ഡോ സുൽഫി നൂഹു; കുടുംബത്തെ മൊത്തമായി കാണുന്ന ചികിത്സിക്കുന്ന ഡോക്ടർമാരെയും സംവിധാനങ്ങളെയും പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

ജൂലൈ 1 ഡോക്ടർസ് ദിനമാണ്. ഈ ദിനത്തിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ഒരു മത്സരം. സമ്മാനം വിജയിയുടെ ചോയ്സ് ! ജൂലൈ 1 ഡോക്ടർസ് ദിനം. ഇത്തവണത്തെ തീം "കുടുംബ ഡോക്ടർ " അതായത് കുടുംബത്തെ മൊത്തമായി കാണുന്ന ചികിത്സിക്കുന്ന ഡോക്ടർമാരെയും സംവിധാനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് നയം.
കുടുംബത്തിലെ എല്ലാവരെയും അറിയുന്ന അവരുടെ രോഗവിവരങ്ങളും ആരോഗ്യസ്ഥിതിയും കൃത്യമായ , ദീർഘകാലമായി അറിയുന്ന ഒരു കുടുംബ ഡോക്ടർ സംവിധാനം തീർച്ചയായും കൂടുതൽ മികച്ച ആരോഗ്യ സംരക്ഷണം നൽകും. ഏത് സ്പെഷലിസ്റ്റ് ഡോക്ടറിനും അങ്ങനെയും കൂടി ആകാം , ആകണം.അപ്പോൾ ഇത്തവണ ചെറിയ ഒരു മത്സരം കൂടി.
എന്റെ വക ഒരു ഡോക്ടർസ് ഡേ സർപ്രൈസ് സമ്മാനം ഏറ്റവും മികച്ച പോസ്റ്റിന്. നിങ്ങളുടെ കുടുംബ ഡോക്ടറുടെ ഫോട്ടോ പോസ്റ്റ് ചെയ്യുക. (ഡോക്ടേഴ്സ് ദിനമല്ലേ അപ്പോൾ മറ്റൊരു ഫോട്ടോയിൽ കുടുംബത്തിൽ ഡോക്ടർമാരൊ ആരോഗ്യ പ്രവർത്തകരൊ ഉണ്ടെങ്കിൽ അവരുടെയും) രണ്ട് ഫോട്ടോ ഉചിതം.
കുടുംബത്തിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇല്ലയെന്നുള്ളത് ഈ മത്സരത്തിൽ ഒരു കുറവായി പരിഗണിക്കപ്പെടുകയില്ല തന്നെ. മികച്ച കോമ്പിനേഷന് മികച്ച ഫോട്ടോഗ്രാഫിക്ക് പൊതുവെ മികച്ച പോസ്റ്റിന് ഒരു മികച്ച പുസ്തകം സമ്മാനം. (പോപ്പുലാരിറ്റിയിലും നിലവാരത്തിലും ഔനിത്യം ഉറപ്പിച്ചോളൂ. ഒരുപക്ഷേ അടുത്ത കാലത്തെ ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്ന് ഉറപ്പ് , മാക്സിമം ബഡ്ജറ്റ് 2 കെ )
ഈ പോസ്റ്റിലെ ഫോട്ടോയിൽ കുടുംബ ഡോക്ടർ തൽക്കാലം ഞാൻ തന്നെ. കൂടെ കുടുംബത്തിലെ ഡോക്ടർമാരും ഒരു മെഡിക്കൽ വിദ്യാർഥിയും . ഈ പോസ്റ്റിന് കമന്റായി ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ കൂടുതൽ ഉചിതം. അപ്പോൾ തുടങ്ങാം. #ഡോക്ടർസ്ഡേകുടുംബഡോക്ടർചലഞ്ച്.
https://www.facebook.com/Malayalivartha
























