സ്വപ്ന തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മാനഷ്ടക്കേസ് നല്‍കാത്തത്; രഹസ്യമൊഴി എങ്ങനെയാണ് കലാപാഹ്വാനമാകുന്നത്; സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷത്തിന്റെ അടുക്കളയില്‍ വേവിച്ചതല്ലെന്ന് ഷാഫി ഫറമ്പില്‍ എം.എല്‍.എ

സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷത്തിന്റെ അടുക്കളയില്‍ വേവിച്ചതല്ലെന്ന് ഷാഫി ഫറമ്പില്‍ എം.എല്‍.എ. സ്വര്‍ണക്കടത്തു കേസ് അട്ടിമറിച്ചെന്നാരോപിച്ച് നിയമസഭയില്‍ നല്‍കിയ അടിയന്തിര പ്രമേയം അവതിരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെങ്കില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മാനഷ്ടക്കേസ് നല്‍കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
രഹസ്യമൊഴി എങ്ങനെയാണ് കലാപാഹ്വാനമാകുന്നത്. രഹസ്യമൊഴി ആന്വേഷിക്കാനുള്ള അസാധാരണ തിടുക്കം എന്തിനാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. മടിയില്‍ കനമില്ലെന്നോ വഴിയില്‍ പേടിയില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വര്‍ണക്കടത്ത് കേസിലെ വസ്തുതകളാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.
എം.ആര്‍.അജിത് കുമാറിന് ഷാജ്കിരണുമായി എന്താണ് ബന്ധം. ഷാജിന് പോലീസില്‍ ഇത്രയേറേ സ്വാധീനം ഉണ്ടായത് എങ്ങനെയെന്നും ഷാഫി ചോദിച്ചു. അതേസമയം ഷാഫി ചോദിച്ചത് മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളാണെന്നും ഷാജ്കിരണ്‍ എല്‍.ഡി.എഫിന്റെ ദല്ലാള്‍ അല്ലെന്നും വി.ജോയി എം.എല്‍.എ മറുപടി നല്‍കി. ഷാജ് കിരണ്‍ ചെന്നിത്തലയ്‌ക്കൊപ്പം ഇരിക്കുന്ന പടവും ജോയി ഉയര്‍ത്തിക്കാട്ടി.
https://www.facebook.com/Malayalivartha
























