വീണ്ടും ഭീഷണിയായി കൊവിഡ് കേസുകൾ; മണിക്കൂറിൽ മരണക്കണക്ക്; മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്ക് പുറത്തുവരുമ്പോൾ ജാഗ്രത തിരിച്ചുപിടിക്കാം ; 24 മണിക്കൂറിനിടെ 15 മരണം!

സംസ്ഥാനത്ത് കൊവിഡ് കേസുകൾ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവുമുയർന്ന പ്രതിദിന കണക്കാണ് ഇന്നത്തേത് . ഇന്നത്തെ കൊവിഡ് കണക്കുകകൾ പരിശോധിച്ചാൽ 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു കഴിഞ്ഞു .
ഒരിടവേളയ്ക്ക് ശേഷം ആയിരിക്കാം ഒരുപക്ഷെ ഇത്രയും ഉയർന്ന കണക്കിലേക്ക് എത്തുന്നത് . ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു.
മറ്റു ജില്ലകളുടെ കണക്കുകൾ വായിക്കാം. തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴ ജില്ലകളില്‍ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.
അതേസമയം, സംസ്ഥാനത്ത് വീണ്ടും ജാഗ്രത തിരിച്ചുപിടിച്ചിരിക്കുകയാണ്. കേരളത്തിൽ വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്താണ് സർക്കാർ വീണ്ടും മാസ്‍ക് നിർബന്ധമാക്കിയിട്ടുള്ളത്. കൊവിഡ് വ്യാപനം കൂടിയ ആദ്യഘട്ടങ്ങളിൽ സംസ്ഥാനത്ത് മാസ്‍ക് നിർബന്ധമാക്കിയിരുന്നു. മാസ്‍ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തീർത്ഥാടന യാത്രകളിൽ വേണ്ട മുൻകരുതൽ എടുക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെ യാത്ര അനുവദിക്കാതിരിക്കുക, തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വഴിയിൽ ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കുക തുടങ്ങിയ മുൻ കരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയയത്തിന്‍റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
https://www.facebook.com/Malayalivartha
























