ടി. ശിവദാസ മേനോന്റെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു

മുന്‍ ധനകാര്യ മന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി. ശിവദാസ മേനോന്റെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചിച്ചു. അദ്ദേഹത്തിന്റെ വേര്‍പാട് അങ്ങേയറ്റം ദു:ഖകരമാണ്. ജനകീയ ഇടപെടലുകളിലൂടെ ജനമനസുകളില്‍ സ്ഥാനം നേടിയ നേതാവായിരുന്നു ടി. ശിവദാസ മേനോന്‍.
സംഘടനാ രംഗത്തും ഭരണ രംഗത്തും ശിവദാസ മേനോന്റെ വ്യക്തിമുദ്ര എല്ലാക്കാലത്തും ഓര്‍മ്മിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. നിലപാടിലേയും വാക്കുകളിലേയും വ്യക്തത കൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു എന്നും മന്ത്രി അനുസ്മരിച്ചു.
https://www.facebook.com/Malayalivartha
























