ഉമ്മ വയ്ക്കുന്നതിനെ ചൊല്ലി തർക്കം... ഭാര്യയെ വെട്ടി കൊന്ന് ഭർത്താവ്... ഒന്നരവയസ്സുകാരൻ ദൃസാക്ഷി... നെഞ്ചുലയ്ക്കുന്ന കാഴ്ച; കല്യാണം കഴിഞ്ഞിട്ട് 3 വര്‍ഷം

ഉമ്മ വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിസാര വാക്ക് തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാട് പള്ളിക്കുറുപ്പിൽ കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാശിന്റെ ഭാര്യ ദീപിക (28) ആണ് മരിച്ചത്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പിടികൂടി. പ്രതി അവിനാശിനെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് നാടിനെ നടുക്കി സംഭവം അരങ്ങേറിയത്.
പല്ലു തേയ്ക്കാതെ മകനെ ഉമ്മ വയ്‌ക്കേണ്ടെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഏക മകൻ ഐവിന്റെ മുന്നിൽ വച്ചായിരുന്നു ദീപികയെ അവിനാശ് വെട്ടി വീഴ്ത്തിയത്. കഴുത്തിലും കൈയ്യിലും കാലിനും ഗുരുതരമായി പരിക്കേറ്റ ദീപികയെ നാട്ടുകാരെത്തി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂർ സ്വദേശിനിയാണ് ദീപിക. വർഷങ്ങളായി ബംഗളൂരുവിൽ താമസിച്ചിരുന്ന ദമ്പതികൾ രണ്ടു മാസം മുമ്പാണ് നാട്ടിലേക്ക് താമസം മാറിയത്.
ദീപികയും അവിനാഷും മകന്‍ ഐവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിനാഷ് പല്ലുതേക്കാതെ ഒന്നരവയസ്സുള്ള മകന്‍ ഐവിനെ ഉമ്മവെക്കാന്‍ ശ്രമിക്കയും ദീപിക തടയുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ വഴക്കിനിടയില്‍ ദേഷ്യം സഹിക്കാനാവാതെ അവിനാഷ് മടവാളുപയോഗിച്ച് കഴുത്തിലും കൈയിലും കാലിലും വെട്ടുകയായിരുന്നെന്നും പറയുന്നു.
രാവിലെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയപ്പോൾ ദീപിക വെട്ടേറ്റ് വീണു കിടക്കുകയായിരുന്നു. ഒന്നര വയസുള്ള മകൻ ഐവിൻ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു. ഭാര്യയെ വെട്ടാനുപയോഗിച്ച കൊടുവാളും കൈയിൽ പിടിച്ച് സമീപത്ത് തന്നെ അവിനാശമുണ്ടായിരുന്നു. നാട്ടുകാരാണ് അവിനാശിനെ പൊലീസിൽ ഏൽപ്പിച്ചത്.
മൂന്നുവര്‍ഷം മുമ്പാണ് ദീപികയുടെയും അവിനാഷിന്റെയും വിവാഹം കഴിഞ്ഞത്. ബെംഗളൂരുവില്‍ താമസമാക്കിയ ഇരുവരും രണ്ടുമാസമായി കുണ്ടുകണ്ടത്ത് തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ജോലിയില്‍നിന്ന് അവധിയെടുത്താണ് അവിനാഷ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവിനാഷ് പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതക്കാരനാണെന്നും ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതിന് കാരണമെന്നും പോലീസ് പറയുന്നു.
അഗ്നിരക്ഷാസേനയുടെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാശ് . ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും ചികിത്സ തേടിയിരുന്നതായും ബന്ധുക്കൾ പറയുന്നു. പല്ലുതേക്കാതെ മകനെ ഉമ്മവെച്ചത് ഭാര്യ ചോദ്യംചെയ്തതിലെ പ്രകോപനമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. ദീപികയുടെ ബന്ധുക്കള്‍ പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ദീപികയുടെ മൃതദേഹം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























