സ്വപ്നയെ വിരട്ടി സരിത... ഇന്ന് അറസ്റ്റ് ഉണ്ടായേക്കും! പിസിക്കും കൂട്ടത്തിൽ കൊട്ട്... പിണറായി നിരാശപ്പെടുത്തിയെന്ന് സതീശൻ....

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാൻ സ്വപ്ന സുരേഷും പി സി ജോർജും ശ്രമിച്ചുവെന്ന കേസിലെ സരിത നൽകിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയാണ് പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നൽകിയത്.
സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്താൽ നടത്താൻ പി സി ജോർജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയിൽ പറയുന്ന മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകൾ മൊഴിയിലുണ്ടെങ്കിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും.
അതിനിടയിലാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻ മന്ത്രി കെടി ജലിലിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലാണ് സ്വപ്‌ന മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് ചൂണ്ടികാട്ടി നേരത്തെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ഇപ്പോൾ വ്യാജരേഖ ചമയ്‌ക്കലടക്കമുള്ള മൂന്ന് വകുപ്പുകൾ കൂടി ഗൂഢാലോചന കേസിൽ ചുമത്തിയ സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സ്വപ്നയുടെ പുതിയ ഹരജി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി സി ജോർജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഢാലോചന കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്‍റെ തീരുമാനം.
ഇതിനിടയിലായിരുന്നു പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ടായിരുന്നു. യുഎഇ കോൺസൽ ജനറലിന്റെ വീട്ടിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് എത്തിച്ചെന്ന കാര്യം ആരോപണം വന്നപ്പോഴാണ് താൻ അറിഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ കുടുംബത്തിനു നേരെ ഉയരുന്ന ആരോപണങ്ങൾക്കു തപ്പു കൊട്ടികൊടുക്കുന്ന ആളുകളുണ്ട്.
എന്താണ് ഉദ്ദേശ്യമെന്ന് നാടിനു വ്യക്തമാണ്. അങ്ങനെ അപകീർത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലേക്കു വന്നത് കോൺസൽ ജനറലിന്റെ കൂടെയാണ്. വന്നപ്പോഴെല്ലാം കോൺസൽ ജനറലും ഉണ്ടായിരുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ആരോപണം സംബന്ധിച്ച ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് ‘നിങ്ങൾ ഇപ്പോൾ കേരളത്തിൽ വന്നയാളാണോ? ഇവിടെ ജീവിച്ച ആളല്ലേ’ എന്നു മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് കെട്ടിപ്പൊക്കാൻ നോക്കിയ കാര്യങ്ങൾ ഓർക്കണം. ഏതെല്ലാം വിധത്തിൽ സ്വർണക്കടത്തു വിഷയം കേരളം ചർച്ച ചെയ്തതാണ്. അന്ന് ഉയർന്നു വന്ന കാര്യങ്ങൾ പൂർണമായി തകർന്നു. വസ്തുതകൾ പുറത്തു വന്നു. ഭരണത്തിലിരിക്കുന്നവരുടെ മേൽ മൊഴി കൊടുക്കാൻ സമ്മർദം വരുന്നെന്ന് അക്കാലത്ത് ചിലർ പറഞ്ഞു. അന്വേഷണ ഏജൻസി പലവിധത്തിൽ അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ല.
കടുത്ത നടപടികളിലേക്കു നീങ്ങേണ്ട തിരഞ്ഞെടുപ്പിന്റെ മൂർധന്യഘട്ടത്തിലും ഒന്നും കണ്ടെത്താൻ ഏജൻസികൾക്കു പറ്റിയില്ല. അവർ ആഗ്രഹിക്കാഞ്ഞിട്ടല്ല, ഇവിടെനിന്നും ഒന്നും കിട്ടിയില്ല. എൽഡിഎഫ് തീർന്നു ഇനി ഞങ്ങൾ തന്നെ എന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ് ഇരുന്നത്.
എന്നാൽ, ജനങ്ങൾ 99 സീറ്റ് എൽഡിഎഫിനു സമ്മാനിച്ചു. സർക്കാരിനെതിരെ വലിയ പ്രചാരണ കുത്തൊഴുക്ക് ഉണ്ടായെങ്കിലും ജനങ്ങളെ ബാധിച്ചില്ല. സ്വർണക്കടത്തു കേസ് പൂർണമായി അവഗണിക്കപ്പെട്ട കാര്യമാണ്. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കണോയെന്ന് താൻ ആലോചിച്ചുകൊള്ളാമെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇതിനുള്ള മറുപടി പിസി പരിഹാസരൂപേണ നൽകിയിട്ടുണ്ട്. സർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‍ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്കെതിരെ പിണറായി വിജയൻ പ്രതികരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി പി സി ജോർജ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വലിയ ആവേശത്തോടെയാണ് പൂർണമായി കണ്ടതെന്നും എന്നാൽ തന്നെ നിരാശപ്പെടുത്തി കളഞ്ഞുവെന്നുമാണ് പി സി ജോർജ് കത്തിൽ പറയുന്നത്.
സ്വർണ്ണക്കടത്തിൽ ആരോപണ വിധേയമായിരിക്കുന്ന അങ്ങയേയും കുടുംബത്തെയും നാണക്കേടിൽ നിന്ന് രക്ഷിക്കുന്നതിന് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് എങ്കിലും ഉത്തരവ് ഇടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
അതോടൊപ്പം തന്നെ രാജിവെച്ച് നിരപരാധിത്വം തെളിയിക്കുമെന്ന് അങ്ങ് വെല്ലുവിളിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നുവെന്നും പിസി കത്തിൽ കുറിച്ചു. ചുരുങ്ങിയത് ഒരു സിബിഐ അന്വേഷണം എങ്കിലും പ്രഖ്യാപിച്ച് മലയാളി സമൂഹത്തിന്റെ അഭിമാനബോധം വളർത്തണമെന്നാണ് എന്റെ അഭിപ്രായമെന്ന് എഴുതിയാണ് പി സി ജോർജ് കത്ത് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























