മന്ത്രി റിയാസ് ശ്രദ്ധിക്കണം... 44 ലക്ഷം ഊരാളുങ്കൽ മുക്കി... കോവളത്ത് വൻദുരന്തം സംഭവിക്കും... ആളുകളെ അപകടത്തിലാക്കുന്ന വികസനം

അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ കോവളത്തെ നടപ്പാതകൾ നാൽപ്പത്തിനാല് ലക്ഷം രൂപ മുടക്കി ഊരാളുങ്കൽ നിർമാണ കമ്പനി മെയിൻ്റനൻസ് ചെയ്ത നടപ്പാത ആറ് മാസ കഴിഞ്ഞ ഉടനെ തകർന്നു . പ്രിയപെട്ട ടൂറിസം വകുപ്പ് മന്ത്രി താങ്കൾ ഈ വാർത്ത കണ്ട് ഉടനടി നടപടി എടുക്കണം ഇക്കഴിഞ്ഞ ആറ് മാസത്തിന് മുന്നെ ഹൗവ്വാ ബീച്ച് മുതൽ ലൈറ്റ് ഹൗസ് ബീച്ച് വരെയുള്ള നടപ്പാതകൾ തകർന്ന് കിടന്ന നടപ്പാതകൾ.
മന്ത്രി നേരിട്ട് വന്ന് കണ്ട് അടിയന്തിരമായി 44 ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവധിച്ച് ഊരാളുങ്കൾ സർവ്വീസ് സൊസൈറ്റി പണി ചെയ്തതാണ് കഴിഞ്ഞ മൂന്ന് മാസത്തിന് മുന്നെ പോലീസ് എയിഡ് പോസ്റ്റിന് സമീപത്തെ നടപ്പാത പൂർണ്ണമായും തകർന്നു. നിരവധി പരാതികൾ വിനോദസഞ്ചാരികൾ നാട്ടുകാർ റസ്സ്റ്റോറ്റൻറ് അസോസിയേഷൻ എന്നിവർ നിരന്തരം പരാതികൾ വിനോദ സഞ്ചാര വകുപ്പിനെയും മന്ത്രിയേയും അറിയിച്ചതിന് ശേഷമാണ് ഊരാളുങ്കൾ നിർമ്മാണ കമ്പനി മെയിൻ്റനൻസ് ചെയ്തത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ തിരയടിയിലാണ് അടിഭാഗത്തെ കരിങ്കൽകെട്ട് തകർന്നത് ഇവിടെ മൂന്ന് നാല് മീറ്ററോളം ചതുരശ്രമായി അടിയിൽ കല്ല് ഇല്ലാതെ പൊള്ളയായി കോൺക്രീറ്റിൽ നടപ്പാത താങ്ങി നിൽക്കുന്നത് വൻ അപകടമാണ് പതിയിരിയ്ക്കുന്നത് ഇവിടെ നിരവധി ആളുകൾ വന്ന് നിൽക്കുന്നതും ഫോട്ടോ എടുക്കുന്നിടമാണ് വിനോദ സഞ്ചാരികൾക്ക് പെട്ടെന്ന് അറിയുവാൻ സാധിക്കില്ല.
അപകടകരമായ ഈ സ്ഥലം .ഇപ്പോൾ വേണമെങ്കിലും ഇടിഞ്ഞ് താഴാം ഇവിടെത്തെ ടൂറിസം ഡിപ്പാർട്ട്മെൻ്റ് അറിഞ്ഞിട്ടും ഇവിടെ അപകട സൂചന ബോർഡോ മെയിൻ്റനൻസ് ചെയ്യാൻ വേണ്ടിയുള്ള നടപടികളോ സ്വീകരിക്കാത്തത് നാട്ടുകാർക്കിടയിൽ അമർഷമുണ്ട്.നിർമാണത്തിലെ അപാകതയും കാര്യക്ഷമത ഇല്ലാത്ത പണികളാണ് ഇവിടെ നടന്നിട്ടുള്ളത് എന്ന് പരക്കെ ആക്ഷേപമുണ്ട്.
നാൽപത്തിനാല് ലക്ഷം രൂപയുടെ മൂന്നിൽ ഒന്ന് ഇവിടെ ചിലവഴിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ സംഭവിക്കില്ല എന്ന് പരക്കെ ആക്ഷേപവും നിലനിൽക്കുന്നുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെട്ടില്ലങ്കിൽ ഇവിടെ വരുന്ന വിനോദസഞ്ചാരികൾക്ക് വൻ ദുരന്തമാണ് കാത്തിരിയ്ക്കുന്നതെന്ന് മലയാളി വാർത്ത താങ്കളെ അറിയിക്കുന്നു .
https://www.facebook.com/Malayalivartha























