ഇനി മാസ്ക് ധരിച്ചില്ലൽ പോലീസിന്റെ പിടിവീഴും... പിഴ ഈടാക്കാൻ സർക്കാരും... ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും

സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടിക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവിറക്കി. പരിശോധനയും നടപടിയും കർശനമാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് എഡിജിപിയുടെ നിർദ്ദേശം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലി സ്ഥലത്ത് എന്നിവടങ്ങളിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഏപ്രിൽ 27ന് ഉത്തരവിറക്കിയിരുന്നു. ഇതു പലരും പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപയാണ് പിഴയായി ഈടാക്കിയിരുന്നത്. സ്വകാര്യ വാഹനങ്ങളിൽ ഉൾപ്പെടെ മാസ്ക് നിർബന്ധമാണ്.
ആൾക്കൂട്ടങ്ങളിലും യാത്രയിലും ജോലി സ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അല്ലെങ്കിൽ ദുരന്ത നിവാരണ നിയമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാമെന്നുമാണ് സർക്കുലർ. പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമാണ് . ഉത്തരവ് പാലിക്കാത്തവരിൽ നിന്ന് പിഴ ഉൾപ്പെടെ ഈടാക്കും.
കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം ആക്കിയിരിക്കുന്നത്. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിരുന്നു. ഇതിനെ തുടർന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തിവെക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ ദിവസം 2,993 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. 12 മരണവും സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് എറണാകുളത്തും, തിരുവനന്തപുരത്തുമാണ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജൂൺ 26ന് 3206 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24ന് 4098 പേർക്കാണ് കോവിഡ് ബാധിച്ചത്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് റിപ്പോർട്ടു ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ കേരളത്തിലെ കൊറോണ കണക്കുകളിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിലവിൽ രോഗവ്യാപനത്തിന് കാരണം പുതിയ വകഭേദമായ ഒമിക്രോണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha























