വീണയെ അടപടലം പൂട്ടി; ഇടുത്തീ വീണപോലെ പിണറായി; നശിപ്പിച്ചു കളഞ്ഞ എല്ലാ തെളിവുകളും ഇതാ; വീണ്ടും കത്തിച്ച് മാത്യു കുഴല്‍നാടന്‍; മുഖ്യനും കുടുംബവും പെട്ടു; വെബ്‌സൈറ്റും പൂട്ടി ഓടി രക്ഷപെട്ട് വീണാ വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ എക്‌സാലോജിക്കിന്റെ മെന്ററാണെന്ന വിവരം പിണറായി നിഷേധിച്ചതോടെ. തെളിവുകള്‍ നിരത്തി പിണറായിയെ വെല്ലുവിളിക്കൂകയായിരുന്നു മാത്യൂ കുഴല്‍ നാടന്‍ എംഎല്‍എ. പിണറായിയെയും മകളെയും പൂട്ടാനുള്ള തെളിവുകള്‍ പുറത്തുവന്നതോടെ അതെല്ലാം നശിപ്പിച്ചിരിക്കുകയാണ് പിണറായിയുടെ മകള്‍ വീണ. നേരത്തേ ഉണ്ടായിരുന്ന ഈ വിവരങ്ങളെല്ലാം സൈറ്റില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു പിന്നാലെ. പഴയ സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ടടക്കമുള്ള തെളിവുകളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ വീണ്ടും രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതിയുള്ള എക്‌സാലോജിക് സൊല്യൂഷന്‍സിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. ഗൂഗിള്‍ അടക്കം സെര്‍ച്ച് എന്‍ജിനുകളില്‍ നിന്ന് വൈബ്‌സൈറ്റിന്റെ ഡൊമൈന്‍ നീക്കം ചെയ്‌തെന്നാണ് സൂചന. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ മെന്ററാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷന്‍സ് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയതിന്റെ തെളിവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ടതിനു പിന്നാലെയാണ് സജീവമായിരുന്ന വെബ്‌സൈറ്റ് അപ്രത്യക്ഷമായത്. www.exalogic.in എന്ന വെബ്‌സൈറ്റാണ് അപ്രത്യക്ഷമായത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതു വിവാദമായിരുന്നു. വെബ് ആര്‍ക്കൈവ്‌സില്‍നിന്നുള്ള വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. 2020 മേയ് 20 വരെ സൈറ്റില്‍ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റര്‍ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിന്നീട് സൈറ്റ് ഡൗണ്‍ ആയി. ജൂണ്‍ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോള്‍ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ല. സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കാന്‍ മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്‌സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ തയാറുണ്ടോയെന്ന് കുഴല്‍നാടന്‍ ചോദിച്ചു. താന്‍ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ മാത്യുവിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സൈറ്റ് വീണ്ടും അപ്രത്യക്ഷമായത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതു വിവാദമായിരുന്നു. വെബ് ആര്‍ക്കൈവ്‌സില്‍നിന്നുള്ള വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
2020 മേയ് 20 വരെ സൈറ്റില്‍ ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റര്‍ ആണെന്ന വിവരവും ഉണ്ടായിരുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിന്നീട് സൈറ്റ് നോക്കാന്‍ കഴിയാതെയായി. ജൂണ്‍ 20ന് സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങിയപ്പോള്‍ ജെയ്ക്കിന്റെ പേര് ഉണ്ടായിരുന്നില്ല. സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കാന്‍ മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്‌സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ തയാറുണ്ടോയെന്ന് കുഴല്‍നാടന്‍ ചോദിച്ചു. താന്‍ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
ലഭ്യമായ രേഖകള്‍ പ്രകാരം എക്‌സാലോജിക്കിന്റെ ഒരേയൊരു ഓണര്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയാണ്. കമ്പനി നോമിനി മുഖ്യമന്ത്രിയുടെ ഭാര്യയും. ഫൗണ്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറാണ് വീണ. കമ്പനി വെബ്‌സൈറ്റില്‍ കണ്‍സല്‍റ്റന്റുമാരായി മൂന്നുപേരെ കാണിച്ചിരുന്നു. അതില്‍ ഒരാള്‍ ജയ്ക്കായിരുന്നു. ജയ്ക്കുമായുള്ള ബന്ധം വളരെ വ്യക്തിപരമാണെന്നും അദ്ദേഹം മെന്ററാണെന്നുമാണ് സൈറ്റില്‍ ഉണ്ടായിരുന്നത്. സൈറ്റില്‍ ഉണ്ടായിരുന്ന ഈ വിവരങ്ങളെല്ലാം ഒരു മാസം കഴിഞ്ഞപ്പോള്‍ എന്തിനു മാറ്റി എന്നു മാത്രമേ ചോദിക്കുന്നുള്ളൂ എന്ന് കുഴല്‍നാടന്‍ പറ!ഞ്ഞു.
107 തവണ വെബ്‌സൈറ്റില്‍ അപ്‌ഡേഷന്‍ നടത്തിയിട്ടുണ്ട്. താന്‍ പങ്കുവച്ച വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. കോഴിയെ കട്ടവന്റെ തലയില്‍ പൂട കാണും എന്നു പറയുന്നതുപോലെയാണ് ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്. സഭയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശവും ശൈലിയും പദവിക്കു യോജിച്ചതാണോയെന്ന് ജനം വിലയിരുത്തട്ടെ. സഭയില്‍ പറഞ്ഞതിനെക്കുറിച്ച് ഉത്തമബോധ്യമുണ്ട്. അസംബന്ധമാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.
സ്വപ്നയ്ക്കു നിയമനം നല്‍കിയത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സാണ്. പല കരാറുകളും സര്‍ക്കാര്‍ സുതാര്യതയില്ലാതെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു നല്‍കി. സ്വപ്നയുടെ ശമ്പളം പിഡബ്ല്യുസിയില്‍നിന്ന് തിരികെ പിടിക്കാത്തത് നിയമസഭയില്‍ ഉന്നയിക്കും. വിദേശത്തുവച്ച് ഏതെങ്കിലും ബാഗ് മുഖ്യമന്ത്രി സ്വീകരിച്ചോ എന്നു വ്യക്തമാക്കണം. എന്തുകൊണ്ട് ബാഗ് സര്‍ക്കാര്‍ സംവിധാനത്തിലൂടെ അയയ്ക്കാതെ നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴി അയച്ചു എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha























