Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

കസേര ഉടന്‍ തെറിക്കും? പിണറായിക്ക് പേടി. കേരളത്തിലുടനീളം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ വാചകങ്ങള്‍ ജില്ലാ കമ്മറ്റി എഴുതി നല്‍കും

29 JUNE 2022 09:26 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങളില്‍ പെട്ട് ഉഴലുന്ന. മുഖ്യമന്ത്രിക്കു പ്രതിരോധം തീര്‍ക്കാന്‍ പ്രചാരണ വാചകങ്ങള്‍ എഴുതിയ ഫ്‌ലെക്‌സുകളുമായി സിപിഎം. പ്രധാനമായും തലസ്ഥാനത്തെ തെരുവോരങ്ങളിലാണ് ഇപ്പോള്‍ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ജില്ലാ കമ്മിറ്റിയാണ് ഫ്‌ലെക്‌സ് ബോര്‍ഡുകളില്‍ വരേണ്ട പ്രചാരണ വാചകങ്ങള്‍ താഴെതലത്തിലുളള കമ്മിറ്റികള്‍ക്ക് നല്‍കിയത്.

ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഏകീകൃത രൂപത്തിലുള്ളതാവണമെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഫ്‌ലെക്‌സില്‍ ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോകള്‍ ഏതാവണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മാത്രമാണ് ഫ്‌ലെക്‌സുകളില്‍ ഉപയോഗിച്ചത്. രണ്ടു വാചകങ്ങളാണ് പ്രചാരണത്തിനുള്ള ഫ്‌ലക്‌സില്‍ പ്രധാനമായും ഉപയോഗിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ കൈമാറിയത്. 'രാഷ്ട്രീയ സൂര്യ തേജസിനെതിരെ നായ്ക്കളുടെ കൂട്ടക്കുര.', 'ഇല്ലാ..തകര്‍ക്കാന്‍ പറ്റില്ല ഈ ചൈതന്യത്തെ', ' മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടൂ... ആ ഒരു ധൈര്യം തന്നെയാണ് ഇതേവരെ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇനിയങ്ങോട്ടുമുള്ളത്. അവിടെ തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്.' ഇതില്‍ രണ്ടാമത്തെ വാചകം മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് എടുത്തതാണ്.

തിരുവനന്തപുരം ജില്ലാ കമ്മിറ്റി, വിവിധ ലോക്കല്‍ കമ്മിറ്റികള്‍, സിപിഎം പോഷകസംഘടനകള്‍ തുടങ്ങിയവയുടെ പേരിലാണ് ഫ്‌ലെക്‌സുകള്‍. ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്ന പ്രചാരണ വാചകങ്ങളാകണം ഫ്‌ലെക്‌സുകളില്‍ ഉപയോഗിക്കേണ്ടതെന്നും നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലും മറ്റും ഇത്തരത്തില്‍ സ്ഥാപിച്ച ഫ്‌ലെക്‌സുകളിലെ വാചകങ്ങളാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ചില പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയതും. ഫ്‌ലെക്‌സുകളിലേക്ക് നല്‍കിയ ഒന്നാമത്തെ വാചകത്തിനെതിരെ പ്രാദേശിക ഘടകങ്ങളില്‍ വിയോജിപ്പുണ്ടായെങ്കിലും ജില്ലാ കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. നഗരത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റികള്‍ക്ക് ഫ്‌ലെക്‌സുകള്‍ സ്ഥാപിക്കാന്‍ ക്വാട്ടയും നിശ്ചയിച്ചു. 'നീയൊന്നും ഒരു ചുക്കും ചെയ്യില്ല, ഇവിടെ ഭരിക്കുന്നത് ഇടതു പക്ഷമാണ്' എന്ന വാചകം ഉയര്‍ത്തിയ ഫെക്‌സും ചിലയിടങ്ങളില്‍ കാണാം.

ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായും കുടുംബവുമായും ചര്‍ച്ച ചെയ്തു നിരവധി കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. മകളുടെ ബിസിനസ് ആവശ്യത്തിനായി മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു.

സര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്താനും ലോക്കല്‍ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ ജനകീയ ഇടപെടല്‍ നടത്താനും ഭവന സന്ദര്‍ശനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുമായും കുടുംബവുമായും ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (1 hour ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (1 hour ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (2 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (2 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (4 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (4 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (4 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (5 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (5 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (5 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (5 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (5 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (5 hours ago)

Malayali Vartha Recommends