ഇടിമിന്നലായി സ്വപ്‌ന ധൈര്യമുണ്ടോ പിണറായി? ആ ദൃശ്യങ്ങള്‍ പുറത്തുവിടൂ.. നിന്നുരുകി വീണാ വിജയന്‍ അടുത്ത ഇടിമിന്നല്‍ ഉടന്‍..

മുഖ്യമന്ത്രിയ്‌ക്കെതിരെ വീണ്ടും സ്വപ്ന സുരേഷ്. മുഖ്മന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി. തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.
മുഖ്യമന്ത്രി ജനങ്ങളോട് കളളം പറയുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സ്വപ്‌ന സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് കളളമാണെന്ന് അറിയിച്ചു. സ്പ്രിംഗഌ വിവാദത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്ന് ആരോപിച്ചു. ക്‌ളിഫ് ഹൗസില്‍ യുഎഇ ഭരണാധികാരിയുമായി നടന്ന കൂടിക്കാഴ്ച നിയമവിരുദ്ധമായിരുന്നു. ഷാര്‍ജ ഭരണാധികാരിയ്ക്ക് കൈക്കൂലി നല്‍കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും സ്വപ്‌ന പറഞ്ഞു. ബാഗില്‍ ഉപഹാരമായിരുന്നുവെങ്കില്‍ എന്തിനാണ് ഡിപ്‌ളോമാറ്റിക് ബാഗേജ് വഴി അതയച്ചതെന്നും സ്വപ്‌ന ചോദിച്ചു.
ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2120 വരെ പല തവണ പോയിട്ടുണ്ട്. ഇതെല്ലാം പച്ചക്കള്ളമാണെങ്കില്‍ 2016 മുതല്‍ 2020 വരെയുള്ള ക്ലിഫ്ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്‌ന ആവശ്യപ്പട്ടു.
ഒരു സുരക്ഷാ പരിശോധനയോ തടസമോ ഇല്ലാതെയാണ് ക്ലിഫ് ഹൗസിലേക്ക് കയറി പോയത്. മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ല. ഇതെല്ലാം പ്രോട്ടോക്കോളിന് എതിരാണ്. സ്വപ്നയെ അറിയില്ലെന്ന് പറയുന്നതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായ മുഖ്യമന്ത്രി നിയമസഭയില്‍ പലപല കള്ളങ്ങള്‍ പറയുന്നത് ശരിയല്ലെന്നും സ്വപ്‌ന പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എല്ലാവരും ഇവരെയെല്ലാം തൊഴുതു മാത്രമേ നില്‍ക്കാറുള്ളു. അവിടെയുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്കെല്ലാമറിയാം. ഇവര്‍ക്ക് നയതന്ത്ര പരിരക്ഷ വേണ്ടത് യുഎഇയിലാണ്. അതുകൊണ്ടാണ് യുഎഇ കോണ്‍സല്‍ ജനറലിന്റെ നയതന്ത്ര പരിരക്ഷ ഉപയോഗിക്കേണ്ടി വന്നതും വിദേശത്തേക്ക് ബാഗേജ് കൊണ്ടുപോയതെന്നും സ്വപ്‌ന ആരോപിച്ചു.
ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥതനായി തന്നെ സമീപിച്ചില്ലായിരുന്നെങ്കില്‍ രാത്രിക്ക് രാത്രി എഡിജപി അജിത്ത് കുമാറിനെ എന്തിനാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയതെന്നും ഷാജ് കിരണിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.
സ്പ്രിംഗ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണ്. സ്പ്രിംഗ്‌ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കര്‍ പറഞ്ഞു. പിന്നില്‍ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha























