ഇടവേള ബാബുവിന് മറുപടിയുമായി ഗണേഷ് കുമാര്‍...
ഇടവേള ബാബുവിന് മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബുവിന്റെ പരാമര്‍ശം വിക്കിപീഡിയ നോക്കി. താരസംഘടന ക്ലബ് ആണെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നത് എന്തിനാണെന്ന് പറയണം. 'അമ്മ' സ്വകാര്യ സ്വത്താണെന്ന് ധരിക്കരുതെന്നും, ദിലീപ് കേസിലെടുത്ത നിലപാട് വിജയ് ബാബുവിനോടും വേണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. വിജയ് ബാബു സ്വയം രാജിവയ്ക്കണം, അല്ലെങ്കില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ രാജി ആവശ്യപ്പെടണമെന്നും ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.
ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ആരെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഈ പ്രസ്താവ. ക്ലബെന്ന പരാമര്‍ശം ഇടവേള ബാബു നടത്തുമ്ബോള്‍ മോഹന്‍ലാല്‍ തിരുത്തേണ്ടതായിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മോഹന്‍ലാലിന് കത്ത് നല്‍കുമെന്നും ഗണേഷ് കുമാര്‍. ക്ലബ്ബിന്റെ ഇംഗ്ലീഷ് അര്‍ത്ഥം പഠിപ്പിക്കുന്നതിന് മുമ്ബ്, അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. വിജയ് ബാബുവിന്റെ കേസ് പോലെ അല്ല ബിനീഷ് കോടിയേരിയുടേത്. സാമ്ബത്തിക കുറ്റാരോപണമാണ് ബിനീഷിനെതിരെയുള്ളത്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്ന ചര്‍ച്ച നടക്കുമ്ബോള്‍ ആ യോഗത്തില്‍ താന്‍ ഉണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha