കഴുത്തറുത്ത് മരിച്ച നിലയില്‍ യുവാവിനേയും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ ഭാര്യയേയും കുഞ്ഞിനേയും കണ്ടെത്തി

മലപ്പുറത്ത് യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിലും ഭാര്യയേയും എട്ടുമാസം പ്രായമായ കുഞ്ഞിനേയും കിണറ്റില്‍ മരിച്ച നിലയിലും കണ്ടെത്തി. മലപ്പുറം മാറഞ്ചേരി പഞ്ചായത്തില്‍ പനമ്പാട് അവുണിത്തറ പെരുമ്പള്ളി ഫൈസലിനെയാണ് (35) ബെഡ്‌റൂമിനകത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ ഭാര്യ സെലീനയും (28) എട്ടുമാസം പ്രായമായ മകന്‍ ഫഹലും വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തനിലയിലുമാണ് കണ്ടെത്തിയത്.
രാവിലെ 5.30ന് സുബ്ഹി നിസ്‌കാരം കഴിഞ്ഞ് പോകുന്നവര്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുരന്തം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഫൈസലിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗള്‍ഫിലായിരുന്ന ഫൈസല്‍ രണ്ടാഴ്ച മുന്‍പാണ് വീടുപണിയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്. 20-ന് തിരികെ പോകാനിരിക്കയായിരുന്നു .
സെലീനയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി ജനസംസാരമുണ്ട്. പൊന്നാനി ഫയര്‍ഫോഴ്‌സെത്തി അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്തു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സെലീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം കിണറ്റില്‍ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha