തൃശൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് ഹര്‍ത്താല്‍....പാരിസ്ഥിതിക സംവേദക മേഖല - അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍

പാരിസ്ഥിതിക സംവേദക മേഖല - അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ മലയോര മേഖലകളില്‍ ഇന്ന് ഇടതുമുന്നണി ഹര്‍ത്താല്‍ നടത്തും.
പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂര്‍ക്ക ര, ആറ്റൂര്‍, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂര്‍ എന്നിങ്ങനെ 11 വില്ലേജുകളിലാണ് ഹര്‍ത്താല്‍. 11 വില്ലേജ് പ്രദേശങ്ങളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്ന് വന്നിരിക്കുകയാണ്.
അതേസമയം എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം മലയോര മേഖലയിലെ വില്ലേജുകളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. സംരക്ഷിത വനമേഖലയ്ക്ക് സമീപത്തെ താമസക്കാരേയും സ്വന്തം കൃഷിഭൂമിയില്‍ കൃഷി ചെയ്തുജീവിക്കുന്ന കര്‍ഷകരേയും കച്ചവടക്കാരേയും വിധി ഗുരുതരമായി ബാധിക്കും.
പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങിയ വന്യജീവി സങ്കേതങ്ങളാണ് ജില്ലയില്‍ പ്രശ്നബാധിത മേഖല. നിര്‍മാണ നിയന്ത്രണം, നിരോധനം എന്നിങ്ങനെ ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദേശങ്ങള്‍ നിയമമായാല്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണു ഹര്‍ത്താല്‍ ആചരിക്കുക.
https://www.facebook.com/Malayalivartha























