സംസ്ഥാനത്ത് രാവിലെ മുതൽ മഴ ശക്തമായി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് രാവിലെ മുതൽ മഴ ശക്തമായിരിക്കുകയാണ്. ഇപ്പോൾ ഇതാ മഴയുമായി ബന്ധപ്പെട്ട് കേരളം അറിഞ്ഞിരിക്കേണ്ടുന്ന ചില മുന്നറിയിപ്പുകൾ വന്നിരിക്കുകയാണ് .സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായിരിക്കുകയാണ്. മഴ കനക്കുന്നതിന് കാരണം അതാണ് . വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ ശക്തമാകുന്നത് . നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു . കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് .
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന തീയതിയും ജില്ലകളും ഇതൊക്കെയാണ്;
30-06-2022ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് . 01-07-2022ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. 02-07-2022ന് ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. 03-07-2022ന് ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ട്.
മത്സ്യത്തൊഴിലാളികളും ജാഗ്രതാ പാലിക്കണം . അവർക്കുള്ള നിർദ്ദേശം ഇങ്ങനെയാണ് ; കേരളലക്ഷദ്വീപ് തീരങ്ങളിൽ 29 മുതൽ 04 വരെയും, കർണാടക തീരങ്ങളിൽ 29 മുതൽ 02 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരളലക്ഷദ്വീപ് തീരങ്ങളിൽ 29 മുതൽ 04 വരെയും, കർണാടക തീരങ്ങളിൽ 29 മുതൽ 02 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് . അതു കൊണ്ടാണ് മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല എന്ന് പറഞ്ഞിരിക്കുന്നത് .
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ഇതൊക്കെയാണ് ; ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
അതേസമയം കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍പ്പെട്ട് മുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ ആറു മത്സ്യതൊഴിലാളികളില്‍ ഒരാളെ കാണാതായി. അഞ്ചു പേരെ രക്ഷപ്പെടുത്തി, കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.ബേപ്പൂര്‍ സ്വദേശി കുഞ്ഞാപ്പു (23) വിനെയാണ് കാണാതായത്. മുങ്ങിയ വള്ളത്തില്‍ പിടിച്ച് ഒരുദിവസം മുഴുവന്‍ നീന്തിയ ബാക്കി അഞ്ചുപേരെ അതുവഴിപോയ കപ്പലിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. 26നു ബേപ്പൂരില്‍നിന്നു മത്സ്യബന്ധനത്തിനു പോയ സഫത്ത് എന്ന ഫൈബര്‍ വള്ളം 28നു വൈകുന്നേരം നാലോടെ ചേറ്റുവ ഭാഗത്ത് 25 നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറാണ് മുങ്ങിയത്.
https://www.facebook.com/Malayalivartha























