ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു, ഇതോടെ മരണം രണ്ടായി

ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ മരണം രണ്ടായി. അപകട സ്ഥലത്ത് വെച്ച് തന്നെ ആദ്യം ഒരാള്‍ മരണപ്പെട്ടിരുന്നു.
ബൈക്കില്‍ വന്ന മണിമല പൊന്തന്‍പുഴ ചാരുവേലി സ്വദേശി ചേനപ്പാടിയില്‍ താമസിക്കുന്ന പാക്കാനം വീട്ടില്‍ ശ്യാം സന്തോഷ് (29), സുഹൃത്ത് രാഹുല്‍ സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 8:45ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം പെട്രോള്‍ ബങ്കിന് മുമ്പില്‍ വെച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് റാന്നി നിലയ്ക്കല്‍ ഭദ്രാസനം മെത്രാപ്പൊലീത്ത മാര്‍ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്.
അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്ന് ഛിന്നഭിന്നമായി പാര്‍ട്‌സുകള്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. കാറില്‍ സഞ്ചരിച്ചവര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല.
"
https://www.facebook.com/Malayalivartha


























