വാട്സാപ്പ് വഴി നഗ്നചിത്രങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ

വാട്സാപ്പ് വഴി നഗ്നചിത്രങ്ങൾ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശി നസീമിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
വാട്‌സ്ആപ്പിൽ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇയാളുടെ നഗ്നചിത്രങ്ങൾ പെൺകുട്ടിയ്ക്ക് അയക്കുകയും ചെയ്തിരുന്നു. കൂടാതെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും കൈക്കലാക്കാനും പ്രതി ശ്രമം നടത്തിയിരുന്നു.
കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ തന്നെ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























