വേണ്ടത്ര തെളിവുകൾ ഇല്ലാതെ ശിക്ഷിക്കുന്നെന്ന് വാദം, വിസ്മയ കേസിൽ പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു, അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി

കൊല്ലം വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. വേണ്ടത്ര തെളിവുകൾ ഇല്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്ന കിരണിന്‍റെ വാദം.വിസ്മയയുടെ ഭർത്താവ് കിരൺ കുമാര്‍ 10 വർഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്.
വിവിധ വകുപ്പുകളിലായി 25 വർഷം തടവ് പ്രതിക്ക് കോടതി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.സംഭവം നടന്ന് 11 മാസത്തിന് ശേഷമാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. നാലുമാസമാണ് വിചാരണ ഉണ്ടായത്.
തുടര്‍ന്ന് മെയ് 17 വാചരണ പൂര്‍ത്തിയായിരുന്നു. 41 സാക്ഷികളും 12 തൊണ്ടിമുതലുകളാണ് കേസിലെ നിര്‍ണായക വിധി പ്രസ്താവിക്കാന്‍ നീതി പീഡത്തെ സഹായിച്ചത്. കേസിലെ ഏക പ്രതിയാണ് കിരണ്‍ കുമാര്‍ എന്നായിരുന്നു കണ്ടെത്തൽ.
2021 ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മാതാപിതാക്കളും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ്. ഫോണ്‍ കോളുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കി തയ്യറാക്കിയ കുറ്റപത്രത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരണ്‍കുമാര്‍ മാത്രമാണ് പ്രതിയെന്നായിരുന്നു കണ്ടെത്തൽ.
https://www.facebook.com/Malayalivartha























