നിരപരാധികളായ കുട്ടികളും നിസ്സഹായരായ സ്ത്രീകളും എരിഞ്ഞടങ്ങുമ്പോൾ അനങ്ങാതിരുന്ന ഗുജറാത്ത് സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണോയെന്ന ആശങ്ക അന്ന് പങ്കു വച്ച് കോടതി; ഇരകളെയും അവർക്ക് വേണ്ടി ശബ്ദിച്ചവരെയും വേട്ടയാടുമ്പോൾ പ്രതിഷേധം ശക്തമാക്കുക എന്ന ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ

ഇരകളെയും അവർക്ക് വേണ്ടി ശബ്ദിച്ചവരെയും വേട്ടയാടുമ്പോൾ പ്രതിഷേധം ശക്തമാക്കുക എന്ന ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ. അവർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നിങ്ങളുടെ കുടുംബങ്ങളെ ചുട്ടു കൊന്നെന്നിരിക്കാം, പക്ഷേ നീതി ചോദിച്ച് ഈ വഴി വരരുത്. ആരുടേയും സഹായം തേടരുത്, സാക്ഷികൾ മൊഴി നൽകരുത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിക്കൊപ്പം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് തൊട്ടു പിന്നാലെയാണ് ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നിരപരാധികളായ കുട്ടികളും നിസ്സഹായരായ സ്ത്രീകളും എരിഞ്ഞടങ്ങുമ്പോൾ അനങ്ങാതിരുന്ന ഗുജറാത്ത് സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണോ എന്ന ആശങ്കയായിരുന്നു അന്ന് കോടതി പങ്കുവെച്ചത്. എന്നാൽ ആ പരമോന്നത കോടതി തന്നെയാണ് ഇന്നലെ സംസ്ഥാന സർക്കാറിന്റെ നിഷ്‌ക്രിയത്വത്തിന്റെ അടിസ്ഥാനത്തിൽ ഗൂഢാലോചന അനുമാനിക്കാൻ കഴിയില്ല" എന്ന് പറയുന്നതും. സെറ്റൽവാദ് സാക്കിയയുടെ വികാരങ്ങളെ ചൂഷണം ചെയ്യുകയാണത്രേ. ഇരകളെയും അവർക്ക് വേണ്ടി ശബ്ദിച്ചവരെയും വേട്ടയാടുമ്പോൾ പ്രതിഷേധം ശക്തമാക്കുക !
https://www.facebook.com/Malayalivartha























