Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

പിണറായിക്ക് അയ്യപ്പ ശാപം! മുഖ്യമന്ത്രി ഉറക്കെ വിളിച്ചു... പക്ഷേ അയ്യപ്പൻ കേട്ടില്ല... കറുത്ത വസ്ത്രധാരി കുടുംബം തകർത്തു

30 JUNE 2022 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

ശ​ബ​രി​മ​ല​ ​ന​ട​തു​റ​ക്കു​ന്ന​ ​ഇ​ന്ന് ​വൈ​കുന്നേരം 5​ന് ​ത​ന്ത്രി​ ​ക​ണ്ഠ​ര​ര് ​മ​ഹേ​ഷ് ​മോ​ഹ​ന​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ ​മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും

ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...

പ്രഗല്ഭ ശാസ്ത്രജ്ഞൻ പ്രൊഫ. വി.കെ. ദാമോദരൻ അന്തരിച്ചു.... ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ പൊതുദർശനം, സംസ്‌കാരം ഉച്ചകഴിഞ്ഞ് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ

വിഴിഞ്ഞത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം.. മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ

മണ്ഡലകാല തീർത്ഥാടനത്തിനായി ഭക്തർ ശബരിമലയിലേക്ക്.... ശബരിമല നട ഇന്ന് തുറക്കും.... പൊന്നമ്പലനടയിൽ ശരണാരവം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം....

സ്വാമി അയ്യപ്പൻ്റെ കറുത്ത വസ്ത്രത്തിലെത്തി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനുമെതിരെ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കേരളം ഓർക്കുന്നത് 2019 ൽ ശബരിമല അയ്യപ്പനെതിരെ പിണറായി വിജയനും അദ്ദേഹത്തിൻ്റെ പാർട്ടിയും നടത്തിയ കുതന്ത്രങ്ങളാണ്. അയ്യപ്പൻ പിണറായിയെ വെറുതെ വിടില്ലെന്ന് അന്നേ മലയാളികൾ ആവർത്തിച്ചതാണ്.

ഒരു മുൻ ഡിജിപിയുടെ നിർദ്ദേശപ്രകാരം പിണറായി വിജയൻ കറുത്ത കാറിൽ സഞ്ചരിച്ച് അയ്യപ്പനോട് ക്ഷമയാചിച്ചെങ്കിലും അയ്യപ്പൻ അദ്ദേഹത്തെ വിടുന്നില്ല. രായ്ക്കുരാമാനം പിണറായി ശബരിമല സന്നിധാനത്തെത്തിച്ച വനിതാ പ്രവർത്തകരും അന്ന് ധരിച്ചത് സ്വപ്നയുടേതു പോലെ കറുത്ത വസ്ത്രമാണ്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്വപ്ന സുരേഷ് രംഗത്തെത്തുമെന്ന് ആരും കരുതിയതല്ല. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന പറഞ്ഞു. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു. അടിയന്തിര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ തള്ളിക്കൊണ്ടാണ് സ്വപ്നയുടെ പുതിയ ഗൂരുതര ആരോപണങ്ങൾ.

ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ട്. 2016 മുതല്‍ 2O20 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടൂ. തൻ്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് എന്തിന് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടു പോയി? ബാഗില്‍ ഉപഹാരമെങ്കില്‍ എന്തിന് നയതന്ത്രചാനല്‍ വഴി കൊണ്ടുപോയി. താന്‍ പറയുന്നത് കള്ളമല്ല. ആരാണ് തനിക്ക് ജോലി തന്നത്? പിഡബ്ല്യുസിയാണ് തനിക്ക് ജോലി നല്‍കിയത്.

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച ചട്ടങ്ങള്‍ മറികടന്നായിരുന്നു. ഈ കൂടിക്കാഴ്ച്ചക്ക് എം.ഇ.എ അനുമതിയുണ്ടായിരുന്നില്ല. വീണ വിജയൻ്റെ ബിസിനസ് താൽപര്യപ്രകാരമാണ് ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ചത്.

ഡി.ലിറ്റിന് എത്തിയ ഷാർജ ഷെയ്ഖിനെ റൂട്ട് മാറ്റിയാണ് ക്ലിഫ് ഹൗസിൽ എത്തിച്ചത്. ഷാർജ ഷെയ്ഖിന് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും സമ്മാനം നൽകുന്നതിൻ്റെ ദൃശ്യം തന്‍റെ കൈവശമുണ്ട്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. ഇതേ ചിത്രം മുതിർന്ന മാധ്യമ പ്രവർത്തകനും വി.എസിൻ്റെ വിശ്വസ്തനുമായ ജി.ശക്തിധരൻ പുറത്തുവിട്ടിരുന്നു.

സ്പ്രിംഗ്ളറിന് പിന്നാലെ ബുദ്ധികേന്ദ്രം വീണാ വിജയനാണ്. സ്പ്രിംഗ്ളര്‍ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനെന്നും പറഞ്ഞു. ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്‍റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിലെ അടിയന്തിര പ്രമേയ ചർച്ചയോടെ സ്വർണ്ണക്കടത്ത് വിവാദം അടക്കാനായെന്ന് സർക്കാർ കരുതുമ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ട, സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സ്വപ്നയുടെ പുതിയ ആരോപണങ്ങൾ.

ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അയ്യപ്പനെ തൊട്ടപ്പോൾ തന്നെ കേരളം ആവർത്തിച്ചിരുന്നു. രണ്ട് മണ്ഡല കാലങ്ങളിൽ സന്നിധാനത്ത് നടന്നത് എന്താണെന്നു ഇന്നും ഓർക്കുന്നുണ്ടാവും. രണ്ട് എഡിജി പിമാർ, 8 ഐ.ജിമാർ, 14 ഡിവൈഎസ്പി, 30 വനിത എസ്ഐ പിന്നെ ആയുധം ഏന്തിയ അസംഖ്യം വരുന്ന പോലീസ് പട, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ജലപീരങ്കികൾ മുതൽ സ്‌പെഷ്യൽ വെപ്പൻസ് ഒക്കെ ഉള്ള കമാൻഡോകളെയാണ് അന്ന് ശബരിമല സന്നിധാനത്ത് സർക്കാർ വാരിവിതറിയത്. നിലക്കൽ മുതൽ സന്നിധാനം വരെ കേരള പോലീസിന്റെ കനത്ത ഇന്റലിജൻസ് സംവിധാനം ഏർപ്പെടുത്തി. എങ്ങും ജാഗ്രതാ നിർദേശം. സ്വാമിമാർ സഞ്ചരിച്ച വാഹനങ്ങൾ ഉള്ളിൽ കയറി വരെ കയറി പരിശോധിച്ചു.

വൃശ്ചികം ഒന്നിന് മല കയറി ശബരീശ സന്നിധിയിൽ എത്തിയ ഭക്തരായ സ്വാമിമാരെ എതിരേറ്റത് സർക്കാർ പ്രഖ്യാപിച്ച 144 ആയിരുന്നു. ഭക്തർ വിരി വെക്കുകയും നാമജപാഘോഷം നടത്തുകയും കർപ്പൂരാഴി തീർക്കുകയും ചെയ്യുന്ന വലിയ നടപ്പന്തൽ പൂട്ടി പോലീസ് സീൽ വച്ചു. അവിടെ ഇരിക്കാതെയും, കിടക്കാതെയും, വിരി വെക്കാതിരിക്കാതയുമിരിക്കാൻ ഫയർഫോഴ്‌സ് ഹോസ് വച്ചു വെള്ളം പമ്പ് ചെയ്തു ചെളി കയറ്റി. സ്വാമിമാർ നിശബ്ദം കരഞ്ഞു.

വലിയ നടപ്പന്തലിൽ ഒരു കുഞ്ഞു പോലും ഇല്ലാത്ത ആദ്യ മണ്ഡല കാലം ആയിരുന്നു അത്. ശരണം വിളിക്കാൻ പാടില്ല, കെട്ടിറക്കി വിരി വെക്കാൻ പാടില്ല, സാന്നിധാനത്തു തങ്ങാൻ അനുവാദമില്ല. ഒടുവിൽ ഭക്തർ കൂട്ടത്തോടെയെത്തി നാമജപം തുടങ്ങി. ആദ്യം പകച്ചു പോയ പോലീസ് സേന നാമജപം നിയന്ത്രിക്കുന്ന സംഘത്തെ വളഞ്ഞു. ഉടനടി വടവും മറ്റും കൊണ്ടു വന്നു ഭക്തജന കൂട്ടത്തിൽ നിന്നു "നാമജപം സംഘത്തെ", ഏകദേശം 75 - 80 പേരുടെ കൂട്ടത്തെ വേർതിരിച്ചു കൊണ്ടു വന്നു അറസ്റ്റ് ചെയ്തു തുടങ്ങി. ശരണം വിളിക്കുന്ന നാമജപ സംഘത്തെ പോലീസ് ശാരീരികമായി കൈകാര്യം ചെയ്യുന്നത് കണ്ട കൂട്ടം കൂടി നിന്ന ഭക്തജനങ്ങൾ നാമജപം തുടർന്ന് ഏറ്റെടുത്തു. നിശ്ശബ്ദമാക്കപ്പെട്ട സന്നിധാനം അത്യുച്ചത്തിൽ ഉള്ള നാമജപം കൊണ്ട് മുഖരിതമായി. അന്ന് നട അടക്കും വരെ അതു തുടർന്നു.

അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പൊലീസ് വലിച്ചിഴച്ചു പമ്പയിലേക്ക് കൊണ്ട് പോയി. അവിടെ നിന്നു മണിയാർ പോലീസ് ക്യാമ്പിലേക്കു മാറ്റി. നാമം ജപിച്ചതിന് 50000 പേർക്കെതിരെ കേസ് എടുത്തു. ആസുരിക ഭരണത്തിൽ കീഴിൽ നാമം ജപിച്ചതിന്‌ ശിക്ഷ ഏറ്റു വാങ്ങിയ പ്രഹ്ലാദനെ കാത്തു രക്ഷിക്കാൻ തൂണു പിളർന്നു ആണ് ഭഗവാൻ അവതരിച്ചത്. തൂണിലും തുരുമ്പിലും അവൻ ഉണ്ടല്ലോ എന്നാണ് സമരത്തിൽ നേതൃത്വം നൽകിയ ഒരു ഭക്തൻ ഫെയ്സ് ബുക്കിൽ കുറിച്ചത്.

അന്ന് ആ സ്വാമിമാർ നയിച്ച നാമജപ സംഘം കൊളുത്തിയ തിരി ആണ് പിന്നീട് 41 വരെയും ദീപരാധനക്ക് ശേഷം തിരുനട അടക്കും വരെ സന്നിധാനത്തെ ഭക്തി നിർഭരമാക്കി ആളിക്കത്തിച്ചത്. വൃശ്ചികം ഒന്നിനും അത്‌ തുടർന്നു. ഇതിന്റെയെല്ലാം ഫലമാണ് പിണറായി അനുഭവിക്കുന്നത്. അയ്യപ്പസ്വാമിയെ നോക്കി പരിഹാസമടിച്ച കോടിയേരിക്ക് ഇന്ന് ആ കസേരയിലിരുന്ന് പരിഹസിക്കാൻ ആരോഗ്യമില്ല. അദ്ദേഹത്തിന്റെ മകനാകട്ടെ ജയിലിൽ ചപ്പാത്തി കുഴച്ച് പരിയും ചുണയും കെട്ടു.

അതെ. അയ്യപ്പന്റെ ശാപമാണ് കേരളത്തിലെ സി പിഎം സർക്കാർ അനുഭവിച്ച് തീർക്കുന്നത് . കറുപ്പ് വസ്ത്രധാരികളായ രണ്ട് യുവതികളെ സന്നിധാനം കയറ്റിയവർ സ്വപ്ന സുരേഷ് എന്ന കറുപ്പ് വസ്ത്രധാരിയുടെ ചൂരിദാറിൽ തൂങ്ങി ഇപ്പോൾ പറ്റേ നിലവിളിക്കുന്നു. ഗജ പോക്കിരിയെന്ന് വഞ്ചിക്കപ്പെട്ടവർ വിശേഷിപ്പിക്കുന്ന മോൻസൻ എബ്രഹാം ശബരിമലക്കെതിരെ സൃഷ്ടിച്ച വ്യാജരേഖയായ ചെമ്പോല തീട്ടൂരം പിണറായി സുപ്രീം കോടതിയിൽ വരെ നൽകി.

ശബരിമലയ്ക്കെതിരെ സിപിഎം ഉപയോഗിച്ചത് കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചെമ്പോലയാണ് . ഇതിൻ്റെ വിശ്വാസ്യതയെ കുറിച്ച് സംശയം തോന്നിയിട്ടും അതിൻെറ പകർപ്പ് കോടതിയിലാക്കാൻ സർക്കാർ ഉന്നതർ നിർദ്ദേശം നൽകിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോലയില്‍ നിന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ശബരിമല സംബന്ധിച്ച് ആധികാരിക കണ്ടെത്തലുകള്‍ നടത്തിയത്. ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തോടൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയും ഇതാണെന്ന സൂചനകളാണ് പുറത്തുവന്നത്.

ചെമ്പോല തീട്ടൂരം വ്യാജമാണെന്ന് അറിഞ്ഞിട്ടും അതിൻ്റെ ആധികാരികത പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകിയില്ല. 2018 ഡിസംബര്‍ 8ന് 'ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം: 351 വര്‍ഷം പഴക്കമുള്ള രേഖ തെളിവ്' എന്ന തലക്കെട്ടിലാണ് തട്ടിപ്പ് വീരന്റെ ചെമ്പോലയുമായി ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. മോന്‍സണ്‍ കാട്ടിയ 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് ദേശാഭിമാനിക്ക് ആധികാരിക ചരിത്രരേഖയായത്.

ശബരിമല മൂന്നരനൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി യെന്നായിരുന്നു കണ്ടെത്തൽ. കലൂരിലെ ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ഈ രേഖയുള്ളതെന്നും പറഞ്ഞു.

പന്തളം കോവിലധികാരി മകരവിളക്കിനും അനുബന്ധചടങ്ങുകള്‍ക്കും പണം അനുവദിച്ച് 'ചവരിമല' കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843ല്‍ എഴുതിയ ചെമ്പോല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതെന്നും മുഖപത്രം പറഞ്ഞു. വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ശബരിമലയ്ക്ക് കോലെഴുത്തില്‍ ചവരിമല എന്നാണ് എഴുതിയിരുന്നത് എന്ന പത്രത്തിൻ്റെ കൂട്ടിച്ചേര്‍ക്കലുമുണ്ട്.

മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല നോക്കിയാണ് ശബരിമലയില്‍ യുവതീപ്രവേശന വിലക്കില്ലായിരുന്നുവെന്ന് ദേശാഭിമാനിയും സിപിഎം നേതാക്കളും പ്രസംഗിച്ചു നടന്നത്. തന്ത്രിമാരെക്കുറിച്ചും ബ്രാഹ്മണശാന്തിമാരെക്കുറിച്ചുമൊന്നും മോന്‍സണിന്റെ ചെമ്പോലയില്‍ പരാമര്‍ശമില്ലാത്തതും പത്രത്തിന് ആവേശമായി.

2019 ജനുവരി 10ന് ഇതേ വാര്‍ത്ത ദേശാഭിമാനി വീണ്ടും ഓണ്‍ലൈനില്‍ നല്‍കി എന്നതാണ് കൗതുകകരം. 'തന്ത്രി കുടുംബത്തിന്റെ പരാമര്‍ശം: വാദം പൊളിച്ച് ചെമ്പോല തിട്ടൂരം' എന്നായിരുന്നു പുതിയ വാര്‍ത്തയുടെ തലക്കെട്ട്. 'ആധികാരിക' രേഖ മോന്‍സണ്‍ മാവുങ്കലിന്റെ ചെമ്പോല തന്നെ. തൃപ്പൂണിത്തുറ ഹില്‍പാലസ് പൈതൃക പഠന കേന്ദ്രം ഡയറക്ടറായിരുന്ന ചരിത്രകാരന്‍ ഡോ. എം.ആര്‍. രാഘവവാര്യരുടെ അഭിപ്രായം വാര്‍ത്തയ്ക്ക് വിശ്വാസ്യത കൂട്ടാന്‍ ഉള്‍പ്പെടുത്തിയിരുന്നു.

ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്നതുമായ രേഖയാണെന്ന് രാഘവ വാര്യര്‍ പറഞ്ഞതായാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ ഇത് ഡോ. രാഘവ വാര്യര്‍ നിഷേധിച്ചു. അതിന്റെ ആധികാരികത താന്‍ പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതോടെ പാർട്ടി വെട്ടിലായി.

പുരയ്ക്ക് മീതെ തഴച്ചു വളർന്ന വൻമരമാണ് പിണറായി വിജയൻ. 1998 മുതൽ 2015 വരെ നീണ്ട 17 വർഷം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി വഹിച്ചതിനു ശേഷമാണ് പിണറായി വിജയൻ 2016-ൽ കേരള മുഖ്യമന്ത്രിയായത്. 2018-ൽ തൃശ്ശൂരിൽ നടന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തോടെ പിണറായി വിജയൻ പാർട്ടിയിലും ഭരണത്തിലും ഒരുപോലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി. വി എസ് അച്യുതാനന്ദന്റെ അപ്രമാദിത്വം അരിഞ്ഞു വീഴ്ത്തികൊണ്ടാണ് അദ്ദേഹം പാർട്ടിയെയും കേരളത്തെയും പിടിച്ചടക്കിയത്.

സി.പി.എമ്മിൽ ഇനി വിഭാഗീയതയില്ല എന്ന് തൃശ്ശൂരിൽ അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രഖ്യാപനം പിണറായിയുടെ നേതൃത്വത്തിനുള്ള അംഗീകാരമായിരുന്നു. വി.എസ്. പക്ഷത്തെ അദ്ദേഹം പൂർണ്ണമായി വെട്ടി നിരത്തി . സി പി എം എന്ന പാർട്ടിയെ അദ്ദേഹം പിണറായിയുടെ തൊഴുത്തിൽ കൊണ്ടുകെട്ടി.

ശബരിമല പുനഃപരിശോധനാ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. കേരളാ സർക്കാർ കോടതിയിൽ എടുത്ത അതിശക്തമായ നിലപാട് യുവതിപ്രവേശന വിധിയെ സ്വാധീനിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ വിധി പുനഃപരിശോധിക്കരുത് എന്ന് കേരള സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. പുനഃപരിശോധനാ ഹർജിയുടെ വേളയിൽ മുൻപ് ആചാരങ്ങൾക്ക് വേണ്ടി നിലകൊണ്ട് കേസ് നടത്തിയ ദേവസ്വം ബോർഡ് നിലപാട് മാറ്റി. ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന് ശക്തമായി വാദിച്ചു. എന്നാൽ തള്ളിയില്ല

2016 ഫെബ്രുവരി 4 ന് അന്നത്തെ യുഡി എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പത്തിനും അൻപതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയിൽ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഹർജി വാദത്തിന് വന്നത് ഇടതു സർക്കാരിന്റെ കാലത്താണ്. പത്തിനും അൻപതിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ദർശനം നൽകണമെന്നാണ് പിണറായി സർക്കാർ വാദിച്ചത്.

അങ്ങനെയാണ് സർക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോൺഗ്രസും ഉമ്മൻ ചാണ്ടിയും കോടതിയിൽ എടുത്തിട്ടുള്ളത്. ഏതായാലും അയ്യപ്പൻ ഇങ്ങനെയും പണിയുമെന്ന് പിണറായി മനസാ വാചാ വിചാരിച്ചിരിക്കില്ല. ഇപ്പോൾ അതിൻ്റെ ഫലം അനുഭവിക്കാൻ പിണറായിയുടെ കുടുംബവും ഒപ്പമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (9 minutes ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (23 minutes ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (33 minutes ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (1 hour ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (1 hour ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (1 hour ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (1 hour ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (1 hour ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (8 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (8 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (9 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (10 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (10 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (11 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (11 hours ago)

Malayali Vartha Recommends