ഫേസ്ബുക്കിൽ റിക്വസ്റ്റ് നിരസിച്ചു... യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകർത്തി സുഹൃത്തിന് അയച്ചു... യുവതി അറിഞ്ഞിട്ടും ദൃശ്യങ്ങൾ സുഹൃത്തിനയച്ചു

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട കോയിപ്രം പുറമറ്റം താഴത്തെപ്പടവിൽ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയിൽ വിശാഖ് എന്ന സേതുനായർ (23) എന്നിവരാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി പ്രതികളുടെ ഫോൺ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
രണ്ടാം പ്രതിയായ സേതുനായരുടെ നിർദേശ പ്രകാരമാണ് ഒന്നാം പ്രതി ശരത്ത് എസ് പിള്ള പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. സേതുനായരാണ് യുവതിക്ക് ഫേസ്ബുക്കിൽ റിക്വസ്റ്റ് അയച്ചത്. പല തവണ റിക്വസ്റ്റ് അയച്ചിട്ടും യുവതി സ്വീകരിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് ശരത്തിനെ വിട്ട് ദൃശ്യങ്ങൾ പകർത്താൻ കാരണമെന്നാണ് പ്രതികൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടെന്ന് മനസിലാക്കിയിട്ടും ശരത് സ്വന്തം വീട്ടിലെത്തിയ ശേഷം ദൃശ്യങ്ങൾ സേതുവിന് അയച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം യുവതി കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതി പരാതി നൽകിയതറിഞ്ഞ സേതു നായർ ശരതിനെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. കോയിപ്രം ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം, പ്രതികളുടെ ഫോണുകള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫൊറന്‍സിക് ലാബിൽ പരിശോധനയ്ക്കയച്ചു.
https://www.facebook.com/Malayalivartha























