മുഖ്യന് കോടതിയുടെ അടുത്ത ഇരുട്ടടി; ഈ കേസില്‍ പിണറായി ഒന്നാം പ്രതി; ഉത്തരവ് പുറത്ത്

പിണറായിക്ക് വരുമ്പോള്‍ എല്ലാം ഒരുമുച്ചങ്ങു വരും. ആരോപണക്കയത്തില്‍ പെട്ട് നട്ടം തിരിയുന്ന പിണറായിക്ക് ഇതാ കോടതിയുടെ ഇരുട്ടടി മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു അഴിമതി കേസ് ഫയല്‍ ചെയ്തിരുന്നു. ബ്രുവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതിലെ കള്ളത്തരങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നുള്ളതായിരുന്നു. ആവശ്യം. സര്‍ക്കാരിന്റെ കള്ളത്തരം കയ്യോടെ പിടികൂടുമെന്നായപ്പോള്‍ അതിന്റെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാതിരിക്കാന്‍ പഠിച്ച പണി 18ഉം പയറ്റുകയാണ് പിണറായി. അധികാരത്തിലിരിക്കുമ്പോള്‍ എന്തും ആകാമല്ലോ. അതിനാല്‍ തന്നെ ആ അന്വേഷണം എങ്ങും എത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ ഇതിനുള്ള എല്ലാ തിരിച്ചടിയും എന്നായാലും കിട്ടുമല്ലൊ. കേസില്‍ തടസ്സ ഹര്‍ജിയുമായി മുന്നോട്ട് പോയ പിണറായിക്ക് ഇരുട്ടി ലഭിച്ചിരിക്കുകയാണ്. ആരോപണത്തിലെ അന്വേഷണം തടസ്സപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടി.
കേസില്‍ കഴമ്പില്ലെന്ന് വാദിച്ച പിണറായിയെ പറപ്പിച്ച വിജിലന്‍സ് കോടതി . കഴമ്പിലെന്ന് കണ്ട് തള്ളി കളയാനുള്ളതല്ല ബ്രുവറി കേസെന്നാണ് മറുപടി നല്‍കിയത് . ബ്രുവറി കേസില്‍ സര്‍ക്കാരിന്റെ തടസ്സഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. രമേശ് ചെന്നിത്തല ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഫയലുകള്‍ വിളിച്ച് വരുത്തേണ്ടവയെന്നും കോടതി വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ സ്വകാര്യ അന്യായത്തിലാണ് സര്‍ക്കാരിന് തിരിച്ചടിയായുള്ള വിജിലന്‍സ് കോടതി ഉത്തരവ്.
സര്‍ക്കാരിന്റെ തടസ്സ ഹര്‍ജി തള്ളിയതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രുവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം തുടരും. ഉത്തരവ് റദ്ദാക്കിയതിനാല്‍ അഴിമതി ആരോപണം നിലനില്‍ക്കില്ലെന്ന് വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയും പ്രോസിക്യൂഷന്‍ അനുമതി തേടി ചെന്നിത്തല നല്‍കിയ ഹര്‍ജി ഗവര്‍ണ്ണറും തള്ളിയതും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കാതെയാണ് കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന നിലപാട് വിജിലന്‍സ് കോടതി സ്വീകരിച്ചത്.
സര്‍ക്കാരിന്റെ തടസ്സ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ ചെന്നിത്തലയക്ക് കൈമാറണമെന്നും ഉത്തരവിട്ടു. എക്‌സൈസ് മന്ത്രിയായയിരുന്ന ടി പി രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുടങ്ങിയവരെ പ്രതിയാക്കിയുള്ള കേസില്‍ അന്നത്തെ മന്ത്രിമാരായ ഇ പി ജയരരാജന്‍, വി എസ് സുനില്‍ കുമാര്‍ എന്നിവരെ വിസ്തരിക്കും. ഈ മാസം 17ന് വിസ്താര നടപടികള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി. ബ്രൂവറി സ്ഥാപിക്കാന്‍ കമ്പനിക്ക് കിന്‍ഫ്രയില്‍ സ്ഥലം അനുവദിച്ചെന്ന പരാതിയുടെ പേരിലാണ് മുന്‍വ്യവസായ മന്ത്രിയെ വിസ്തരിക്കുന്നത്. ബ്രൂവറി അനുമതി വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണെന്ന പ്രതികരണത്തിന്റെ പേരിലാണ് വി എസ് സുനില്‍കുമാറിനെ വിസ്!തരിക്കുന്നത്.
https://www.facebook.com/Malayalivartha
























