Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

മേളം തന്നെ... മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തുമ്പോള്‍ തലസ്ഥാനത്ത് എകെജി സെന്ററിലെ ബോംബേറ് സജീവ വിഷയമാകുന്നു; താനിരിക്കേണ്ട സ്ഥലത്ത് എസ്എഫ്‌ഐക്കാര്‍ വാഴവച്ചതിന് മറുപടി ഇന്ന്; കാതോര്‍ത്ത് കേരളം

01 JULY 2022 08:43 AM IST
മലയാളി വാര്‍ത്ത

വയനാട് എംപിയ്ക്ക് 3 ദിവസം സന്ദര്‍ശനം നടത്താനുള്ള സ്ഥലമല്ല വയനാട് എന്ന് എസ്എഫ്‌ഐക്കാര്‍ കൊളുത്തിവിട്ട പ്രതിഷേധം നിലനില്‍ക്കേ രാഹുല്‍ ഗാന്ധി ഇന്ന് വയനാടെത്തുന്നു. അതേസമയം തന്നെ തലസ്ഥാനത്ത് എകെജി സെന്ററിലെ ബോംബേറ് സജീവ വിഷയമാകുകയാണ്. സംസ്ഥാനമാകെ ജാഗ്രതയിലാണ്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്നാണ് വയനാട്ടില്‍ എത്തുന്നത്. രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. കണ്ണൂര്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് ജില്ലയിലെ ആദ്യപരിപാടി.

തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകനയോഗത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് ബഫര്‍സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തോടെ ആദ്യ ദിവസത്തെ പരിപടികള്‍ അവസാനിക്കും. എം.പി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

പാര്‍ട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ടി ഓഫീസുകളെ അക്രമിക്കുക, പാര്‍ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ അക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സംസ്ഥാന കേന്ദ്രത്തെ അക്രമിക്കുന്ന പ്രവര്‍ത്തനത്തിന്റെ ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാകണമെന്ന് കോടിയേരി ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ യുഡിഎഫ്, ബിജെപി കൂട്ടുകെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി ചെറുക്കാനാകണം. നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും, അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

യുഡിഎഫും, ബിജെപിയും എല്ലാ വര്‍ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നില്‍ക്കുകയാണ്. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം. എകെജി സെന്ററിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ ഏതൊരു കാരണവശാലും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി പറഞ്ഞു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വളർത്തുനായയുടെ കടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ചു  (24 minutes ago)

വിദേശവുമായി ബന്ധപ്പെട്ട ബിസിനസ്സ് കാര്യങ്ങളിൽ പുരോഗതി ഇന്ന് ഉണ്ടാകും.  (34 minutes ago)

ആനന്ദിന്റെ ആത്മഹത്യക്ക് മുന്പ് വീട്ടിൽ അവർ വന്നു..? ഫോണിൽ തെളിവ്.!ഒറ്റയൊരണ്ണത്തിനെയും വീടിന്റെ പരിസരത്ത് അടുപ്പിക്കുന്നില്ല  (39 minutes ago)

ബൈക്കിലെത്തിയ യുവാവിനെ പിടികൂടാൻ ശ്രമിക്കവെ  (51 minutes ago)

വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള...  (1 hour ago)

ബിജെപി പ്രവര്‍ത്തകയുടെ ആത്മഹത്യയ്ക്ക് ശ്രമം  (1 hour ago)

മേ​ൽ​ശാ​ന്തി​മാർ സ്ഥാനമേൽക്കും  (2 hours ago)

എസ്എച്ച്ഒയെ ജീവനൊടുക്കിയ നിലയില്‍...  (2 hours ago)

ഇന്ന് രാവിലെ എട്ടു മുതൽ 12വരെ തൈക്കാട് ഭാരത് ഭവനിൽ  (2 hours ago)

ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി... ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്  (2 hours ago)

ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് തുറക്കും  (3 hours ago)

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത    (3 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിൽ കേരളം ഇന്ന് മധ്യപ്രദേശിനെതിരെ  (3 hours ago)

സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല  (3 hours ago)

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends