എ.കെ.ജി സെന്റര്‍ ആക്രമണം ഇ പി ജയരാജന്‍ നടത്തിയ നാടകം, ഒരു ക്രിമിനല്‍ സംഘത്തെ സി.പി.എം തിരുവനന്തപുരത്ത് വളര്‍ത്തുന്നുണ്ട്, അവരാകും ആക്രമണം നടത്തിയത്, സംഭവത്തിൽ തനിക്കോ കോണ്‍ഗ്രസിനോ പങ്കില്ലെന്ന് കെ സുധാകരന്‍

എ.കെ.ജി സെന്ററിനെക്കുറിച്ച് നല്ല പരിചയമുള്ളവര്‍ക്കേ ഇത്തരം ആക്രമണങ്ങള്‍ക്ക് സാധിക്കൂവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇ പി ജയരാജന്‍ നടത്തിയ ഒരു നാടകമാണ് എ കെ ജി സെന്റര്‍ ആക്രമണം. ഇ പി ജയരാജന് ഇഷ്ടംപോലെ ക്രിമിനലുകളുണ്ട്. അദ്ദേഹം അവരെവെച്ച് നടത്തിയതാകാം ആക്രമം എന്നും അദ്ദേഹം ആരോപിച്ചു.
ക്രിമിനല്‍ സംഘത്തെ സി പി എം തിരുവനന്തപുരത്ത് വളര്‍ത്തുന്നുണ്ട്. അവരാകും ആക്രമണം നടത്തിയത്. എ കെ ജി സെന്റര്‍ ആക്രമണത്തില്‍ തനിക്കോ കോണ്‍ഗ്രസിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്ന ദിവസം കോണ്‍ഗ്രസുകാര്‍ എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ബുദ്ധിയുള്ളവരാരും കരുതില്ല.
രാഹുല്‍ ഗാന്ധിയുടെ വരവ് ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇത്തരം ആക്രമണം. സി സി ടി വി ക്യാമറ ഉപയോഗിച്ച് പോലീസ് പരിശോധിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെയും കെപിസിസി അധ്യക്ഷന്റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
പ്രധാന പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷാ ഒരുക്കും. തലസ്ഥാനത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും. നൈറ്റ് പെട്രോളിംഗ് ശക്തമാക്കാനും പൊലീസ് ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പ്രശ്‌നസാധ്യത സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ വിന്യസിക്കണം. കണ്ണൂര്‍ ഡിസിസി ഓഫീസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനും സുരക്ഷകൂട്ടി.
https://www.facebook.com/Malayalivartha
























