'കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനായി വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. ആ ഗൂഡാലോചന വ്യക്തമായി പ്ലാൻ ചെയ്തു തന്നെയാണ് നടപ്പിലാക്കുന്നത്. ആ ഗൂഡലോചനയുടെ ഭാഗമായി കോൺഗ്രസ്സും ബിജെപിയും ഉൾപ്പെട്ട സംയുക്ത മുന്നണി തന്നെയാണ് ഇവിടെ കാര്യങ്ങൾ വഷളാക്കാൻ നോക്കുന്നത്...' ജോമോൾ ജോസഫ് കുറിക്കുന്നു

തലസ്ഥാനത്തെ ജാഗ്രതയിലാക്കി സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് ഇരുചക്രവാഹനത്തില്‍ എത്തിയ ആള്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. ഇതേതുടർന്ന് കേരത്തിലെ സമാധാന അന്തരീക്ഷം തകർക്കാനായി വ്യക്തമായ ഗൂഢാലോചന നടക്കുന്നതായി വ്യക്തമാക്കി ജോമോൾ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാനായി വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. ആ ഗൂഡാലോചന വ്യക്തമായി പ്ലാൻ ചെയ്തു തന്നെയാണ് നടപ്പിലാക്കുന്നത്. ആ ഗൂഡലോചനയുടെ ഭാഗമായി കോൺഗ്രസ്സും ബിജെപിയും ഉൾപ്പെട്ട സംയുക്ത മുന്നണി തന്നെയാണ് ഇവിടെ കാര്യങ്ങൾ വഷളാക്കാൻ നോക്കുന്നത്.
ഇതിനെതിരായ പ്രതിഷേധം ഉയർന്നു വരുന്നതിനൊപ്പം തന്നെ അക്രമസംഭവങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്താനും CPM ശ്രദ്ധിക്കണം. കാരണം ഈ നാടിനെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, പിന്നിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നവരുടെ താല്പര്യം അവഗണിക്കുക എന്നതാണ് ഇടതുപക്ഷവും ഈ നാടും നേരിടുന്ന പ്രധാന വെല്ലുവിളി.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ച് നടന്ന ആക്രമണ ശ്രമത്തെ വരെ വെള്ള പൂശി, ആക്രമണം നടത്തിയവരെ മാലയിട്ട് സ്വീകരിച്ച കോൺഗ്രസ്സ് നേതൃത്വത്തിൽ നിന്നും നല്ലതൊന്നും ആരും പ്രതീക്ഷിക്കണ്ട. കലാലയത്തിൽ ഒരു sfi വിദ്യാർത്ഥിയെ കൊന്നു തള്ളിയ ശേഷം "ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം" എന്ന് പറയാനായി യാതൊരു ഉളുപ്പുമില്ലാതെ നാവു വളച്ച സുധാകരനെ പോലൊരു മാന്യൻ KPCC പ്രസിഡന്റ് ആയി ഇരിക്കുന്ന ഈ കോൺഗ്രെസ്സിൽ നിന്ന് നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? AKG സെന്ററിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നു..
https://www.facebook.com/Malayalivartha
























