ആക്രമണമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി.... മന്ത്രിമാരായ ജി.ആര്‍. അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും എകെജി സെന്ററില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ എകെജി സെന്ററിലെത്തി. ആക്രമണമുണ്ടായ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മന്ത്രിമാരായ ജി.ആര്‍. അനില്‍, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സിപിഎം അവയ്ലബിള്‍ സെക്രട്ടേറിയറ്റ് എകെജി സെന്ററില്‍ ഉടന്‍ ചേരും.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ എത്തിയ യുവാവ് കൈയിലുണ്ടായിരുന്ന സ്‌ഫോടകവസ്തു എറിയുകയായിരുന്നു.
എകെജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് സ്‌ഫോടകവസ്തു പതിച്ചത്. ആര്‍ക്കും പരിക്കില്ല. അതേസമയം, ആക്രമി ബോംബ് വലിച്ചെറിയുന്നതിന്റെയും സ്‌കൂട്ടറില്‍ വേഗതയില്‍ ഓടിച്ചു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























