മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിതാ പുരുഷ താരങ്ങള്‍ക്ക് മുന്നേറ്റം... പി.വി.സിന്ധുവും മലയാളി താരം എസ്.എച്ച്. പ്രണോയിയും ക്വാര്‍ട്ടറില്‍

മലേഷ്യ ഓപ്പണില്‍ ഇന്ത്യന്‍ വനിതാ പുരുഷ താരങ്ങള്‍ക്ക് മുന്നേറ്റം. പി.വി.സിന്ധുവും മലയാളി താരം എസ്.എച്ച്. പ്രണോയിയും ക്വാര്‍ട്ടറില്‍ കടന്നു. ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് ക്വാര്‍ട്ടറില്‍ എതിരാളി.
ലോക ഏഴാം നമ്പറായ പി.വി.സിന്ധു തായ്ലാന്റിന്റെ ഫിറ്റായ പോണിനെ 19-21, 21-9, 21-14നാണ് തകര്‍ത്തത്. ആദ്യ ഗെയിം 19-21 കൈവിട്ടശേഷം കണ്ണടച്ചുതുറക്കുമുന്നേ എതിരാളിയെ നിഷ്പ്രഭമാക്കിയാണ് സിന്ധു രണ്ടാം മത്സരം 21-9ന് കയ്യിലാക്കിയത്.
ചൈനയുടെ തായി സൂ യിംഗാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. ചൈനീസ് തായ് പേയുടെ ചോ തീന്‍ ചെന്നിനെയാണ് പ്രണോയ് തോല്‍പ്പിച്ചത്. 21-15, 21-7ന് അനായാസമാണ് പ്രണോയ് എതിരാളിയെ തോല്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha
























