ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍.... ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍.... ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. നിലവിലുള്ള പലിശ നിരക്കുതന്നെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും തുടരുമെന്ന് ധനമന്ത്രാലയം . 2020-21 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലാണ് ഒടുവില്‍ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചത്.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേയ്ക്ക് പലിശ താഴ്ത്തുകയാണ് അന്ന് ചെയ്തത്. പിപിഎഫ് ഉള്‍പ്പടെയുള്ളവയുടെ പലിശ പരിഷ്‌കരിക്കുന്നതിന് മാനദണ്ഡമാക്കുന്ന 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്ര ആദായം 7.40 ശതമാനത്തിലെത്തിയിട്ടും നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ഇതോടെ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റി(എന്‍.എസ്.സി)ന്റെ പലിശ 6.8ശതമാനത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ 7.1ശതമാനത്തിലും തുടരും. മൂന്നുമാസം കഴിഞ്ഞ് ഒക്ടോബര്‍ ഒന്നിനാണ് ഇനി പലിശ നിരക്കുകള്‍ പുതുക്കുക. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ രണ്ടുതവണയായി (മെയിലും ജൂണിലും) 0.90ശതമാനം വര്‍ധന വരുത്തിയിരുന്നു. ഇതേതുടര്‍ന്ന് ബാങ്കുകള്‍ വായ്പാ പലിശ ഒരുശതമാനത്തിലേറെ കൂട്ടി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഒരുവര്‍ഷത്തെ നിക്ഷേപ പലിശ പരിമിതമായി ഉയര്‍ത്തി 5.30ശതമാനമാക്കി.
പലിശ നിരക്ക് പഴയതുതന്നെ നിലനിര്‍ത്തിയതോടെ, ലഘു സമ്പാദ്യ പദ്ധതികളെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരെയാണ് ഏറെ ബാധിക്കുക. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലും മറ്റ് പോസ്റ്റ് ഓഫീസ് പദ്ധതികളിലും വിരമിച്ചശേഷം ലഭിച്ചതുക നിക്ഷേപിച്ചവര്‍ക്കും തീരുമാനം തിരിച്ചടിയാകും.
നിലവിലെ നിരക്ക് പ്രകാരം ഒരുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ 5.5ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീമിന്റെ പലിശ 7.4ശതമാനത്തില്‍ തുടരും.
https://www.facebook.com/Malayalivartha
























