പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്, എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കുക, രൂക്ഷ പ്രതികരണവുമായി എംഎം മണി

എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മന്ത്രി എംഎം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്ന് കരുതി എപ്പോഴും അത് പ്രതീക്ഷിക്കരുത്. എകെജി സെന്‍ററിന് നേരെയുള്ള ബോംബാക്രമണത്തില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
സംഭവത്തിൽ പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. കന്‍റോണ്‍മെന്‍റ് സിഐ ഷാഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രാത്രി 11.24ന് ഡിയോ സ്കൂട്ടറിലെത്തിയ യുവാവാണ് എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞത്. പൊലീസുകാര്‍ നില്‍ക്കുന്ന പ്രധാന കവാടം ഒഴിവാക്കി കവാടത്തിന്‍റെ വശത്തുള്ള എകെജി സെന്‍ററിന്‍റെ പ്രധാന ഗെയ്റ്റിന് മുന്നിലേക്കായിരുന്നു ബോംബേറ്.
സ്കൂട്ടറിലെത്തിയ അക്രമി ആക്രമണത്തിന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് വണ്ടിയോടിച്ച് പോയതായും സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാകുന്നു.സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. പത്രത്തില്‍ പൊതിഞ്ഞ നൂലില്‍ കെട്ടിയ സ്ഫോടകവസ്തുവിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസ് സംഘം കണ്ടെത്തി.
ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് കുന്നുകുഴി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
അതേസമയം, സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha
























