ബ്രുവറി -ഡിസലറിയുമായി ബന്ധപ്പെട്ട് താൻ ചൂണ്ടിക്കാണിച്ച അഴിമതി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. വിധി സർക്കാരിന് ഏറ്റ കനത്ത തിരിച്ചടി ഫയൽ പരിശോധിച്ചാൽ അഴിമതിക്ക് കൂട്ടു നിന്നവരെ കണ്ടെത്താൻ കഴിയും...

സ്പ്രിംഗ്ലറിൽ തന്റെ കേസ് ഇപ്പോഴും സുപ്രിംകോടതിയിലുണ്ടെന്നും ഡാറ്റ വിറ്റുവെന്ന് താൻ അന്ന് പറഞ്ഞതാണ് ഇന്ന് സ്വപ്‌ന പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഷാജ് കിരൺ ജോലി ചെയ്യുന്ന സമയത്ത് താൻ ജയ്ഹിന്ദിന്റെ ചെയർമാനായിരുന്നുവെങ്കിലും അദ്ദേഹവുമായി ബന്ധമില്ലെന്നും തന്റെ കൂടെ പല ജീവനക്കാരും ഫോട്ടോ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷാജിനെ പിന്നീട് പിരിച്ചുവിട്ടുവെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. ജയ്ഹിന്ദിൽ ജോലി ചെയ്യുന്ന എല്ലാപേരും കോൺഗ്രസുകാരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രുവറി കേസിൽ നികുതി വകുപ്പിൽ നിന്ന് ഫയലുകൾ വിളിച്ചു വരുത്തണമെന്ന രമേശ് ചെന്നിത്തലയുടെ ഹരജി തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ്ഇന്നലെ അനുവദിച്ചിരുന്നു. സാക്ഷിമൊഴി രേഖപ്പെടുത്തരുതെന്ന സർക്കാർ ഹർജി തള്ളി.
ഇത് സംബന്ധിച്ച ക്രമക്കേട് നടന്നിട്ടുണ്ടെന്നും നികുതി വകുപ്പിലെ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച് ഫയലുകള്‍ വിളിച്ചുവരുത്താന്‍ കോടതി അനുമതി നല്‍കി. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയരുന്നെങ്കിലും കോടതി തള്ളി.
https://www.facebook.com/Malayalivartha
























