അവശയായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരം... മയക്ക് മരുന്ന് ഉപയോഗിച്ചതായി സംശയം; ഒറ്റയ്ക്ക് പെണ്‍കുട്ടി എങ്ങനെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു എന്ന കാര്യത്തില്‍ ദുരൂഹത

കൊച്ചിയില്‍ അവശയായ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയുടെ നില ഗുരുതരം. പെണ്‍കുട്ടി പാതിമയക്കത്തില്‍ പറഞ്ഞ മൊഴി ദുരൂഹതയേറുകയാണ്. 27ാം തീയതിയാണ് കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ ഇടപ്പള്ളിയില്‍ വിദേശ ജോലിയ്ക്കുള്ള വീസ കേന്ദ്രത്തില്‍ പോകുന്നതിനായി എത്തിയത് എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.
പാലാരിവട്ടത്തെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന വെളുത്ത പൊടി ശ്വസിച്ചെന്നാണു പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും ലഹരി പദാര്‍ഥം അളവില്‍ കൂടുതലായി ഉപയോഗിച്ചതാകാം ഇവരെ അവശ നിലയിലാക്കിയത് എന്നാണ് വിലയിരുത്തല്‍.
ഒരു പെണ്‍കുട്ടിയുടെ നില ഗുരുതരമായതോടെയാണ് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി ഇവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആളുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ച് വിളിച്ചു വരുത്തി ആരോഗ്യ നിലയില്‍ കുഴപ്പമില്ലാത്ത പെണ്‍കുട്ടിയെ തിരിച്ചയച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണുള്ളത്. ഇവരുടെ ബന്ധുക്കള്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നു പൊലീസ് പറയുന്നു. അതുകൊണ്ടു തന്നെ സംഭവത്തില്‍ കാര്യമായ അന്വേഷണവും ഉണ്ടായിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് സ്ഥലം വ്യക്തമല്ലാത്തതിനാല്‍ ലോഡ്ജ് മുറികള്‍ കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.
സംഭവത്തില്‍ മറ്റാരും ഇപെട്ടിട്ടില്ല എന്നു പൊലീസ് പറയുമ്‌ബോഴും ഒറ്റയ്ക്ക് പെണ്‍കുട്ടി എങ്ങനെ അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നു പരിശോധിക്കുന്നതായും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























