തിരക്കിട്ട പരിപാടികള്‍ക്കിടെ കൊമ്പുകുഴല്‍ കലാകാരന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിനെത്തിയ മന്ത്രി യുവാവിന്റെ സാഹചര്യമറിഞ്ഞപ്പോള്‍ തന്റെ കൈയ്യിലെ സ്വര്‍ണവള ഊരി നല്കി...
തിരക്കിട്ട പരിപാടികള്‍ക്കിടെ കൊമ്പുകുഴല്‍ കലാകാരന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിനെത്തിയ മന്ത്രി യുവാവിന്റെ സാഹചര്യമറിഞ്ഞപ്പോള്‍ തന്റെ കൈയ്യിലെ സ്വര്‍ണവള ഊരി നല്കി...
കൊമ്പുകുഴല്‍ കലാകാരന് വന്നേരിപറമ്പില്‍ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിന് ് തിരക്കിട്ട പരിപാടികള്‍ക്കിടെയായിരുന്നു മന്ത്രി ആര്. ബിന്ദു എത്തിയത്. വിവേകിന്റെ സാഹചര്യമറിഞ്ഞപ്പോള്‍ അവര്‍ മറ്റൊന്നും ആലോചിച്ചില്ല, തന്റെ കൈയിലെ സ്വര്‍ണവള ഊരി ചികിത്സാസഹായസമിതിക്ക് കൈമാറി.
വിവേകിന്റെ സഹോദരന് വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രിയുടെ മടക്കം. മൂര്‍ക്കനാട് ഗ്രാമീണ വായനശാലാ അങ്കണത്തിലായിരുന്നു യോഗം ചേര്‍ന്നത്.
വിവേകിന്റെ മാതാപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴല്‍കലാകാരനാണെങ്കിലും മറ്റുജോലികളും ചെയ്താണ് വിവേക് കുടുംബം പുലര്‍ത്തുന്നത്.
ചികിത്സാസഹായസമിതി കണ്‍വീനര്‍ പി.കെ. മനുമോഹന്‍, സമിതി ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറുമായ നസീമ കുഞ്ഞുമോന്, മൂര്‍ക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് വള ഏറ്റുവാങ്ങിയത്.
https://www.facebook.com/Malayalivartha