കൊല്ലം ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു
കൊല്ലം ശക്തികുളങ്ങരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളമാണ് ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞത്.
ശക്തികുളങ്ങര സ്വദേശികളായ ഇസ്തേവ്വ്, ആന്റോ എന്നിവരെയാണ് കാണാതായത്. നാല് പേരാണ് മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരേ സമീപത്ത് ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ശക്തികുളങ്ങര സ്വദേശി വിനോദിന്റെ ഉടമസ്ഥതയില്‍ ഉള്ള കാണിക്ക മാത എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഒഡിഷക്കും മുകളിലായുള്ള ന്യൂനമര്‍ദ്ദവും ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂന മര്‍ദ്ദ പാത്തിയുമാണ് കാലവര്ഷക്കാറ്റുകളെ ശക്തമാക്കുന്നത്.
രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha