കണ്ണൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞു: ഏഴ് പേർക്ക് പരിക്ക്; അപകടം നടന്നത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ

ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടു മണിയോടെ കണ്ണൂർ കണ്ണോത്തുംചാലിലാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മഴയുള്ള സമയത്ത് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. തുടർന്ന് നിയന്ത്രണം വിട്ട ബസ് ദേശീയപാതയോട് ചേർന്നുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തുടർന്ന് പരുക്കേറ്റ ഏഴു പേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. അതേസമയം തന്നെ കണ്ണൂർ പാനൂർ തൃപ്രങ്ങോട്ടൂർ നരിക്കോട് മലയിൽ കനത്ത മഴയിൽ മലയിടിഞ്ഞു. പാറക്കല്ലുകൾ മലയിൽ നിന്നും റോഡിലേക്കെത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല
https://www.facebook.com/Malayalivartha























