ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് : ഗോവയിലും കൂറുമാറിയേക്കുമെന്ന് സൂചന; പാർട്ടി നേതൃത്വത്തിന് തലവേദന

ഗോവയിൽ കോൺഗ്രസ് നേതൃത്വം കടുത്ത ആശങ്കയിൽ. 6 എംഎൽഎമാർ ഭാരതീയ ജനതാ പാർട്ടിയിൽ ചേരുമെന്ന വാർത്തകളാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുവരുന്നത്. ഇതോടെ കോൺഗ്രസ് പാർട്ടിയിൽ ഭിന്നത രൂക്ഷമാവുകയാണ്.
അതേസമയം ഗോവയില്‍ ആകെയുള്ള 11 എംഎൽഎമാരിൽ 6 പേരാണ് ഒരുമിച്ച് ബിജെപി പാളയത്തിലേക്ക് എത്തുന്നത്. മാത്രമല്ല മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ ആയിരുന്നെങ്കിൽ, ഗോവയിൽ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗംബർ കാമത്താണ് വിമതരുടെ തലവൻ. നിലവിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആറ് എംഎൽഎമാർ ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നത്.
എന്നാൽ, ഇവരെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഭാരതീയ ജനതാ പാർട്ടി, കോൺഗ്രസ് എംഎൽഎമാർക്ക് വൻതുക ഓഫർ ചെയ്യുന്നുണ്ടെന്നും ഇവർ വ്യാജ വാർത്ത ഇറക്കുന്നതായി ആരോപണം ഉണ്ട്.
https://www.facebook.com/Malayalivartha























