ആനപ്രേമികളുടെ ആവേശം...! പാറമേക്കാവ് പത്മനാഭന് പൂര നഗരിയുടെ യാത്രാ മൊഴി, പാടുക്കാട് ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കോടനാട് സംസ്‌കരിക്കും

തൃശൂർ പൂരത്തിൽ ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ, പാറമേക്കാവ് പത്മനാഭന് ഇന്ന് പൂര നഗരം യാത്രാമൊഴി നൽകും.ഒരാഴ്ചയായി അസുഖബാധിതനായിരുന്നു പത്മനാഭൻ.
തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പത്മനാഭന് തുടര്‍ ചികത്സയും മറ്റും ലഭ്യമാക്കി വരുന്നതിനിടെ ഇന്നലെ രാത്രി രാത്രി 9.30 ഓടെയാണ് ചരിഞ്ഞത്. 2006ലാണ് പാറമേക്കാവ് വേലയ്ക്ക് പത്മനാഭനെ നടക്കിരുത്തിയത്.
അറുപത് വയസ്സിലേറെ പ്രായമുണ്ട്. ചൊവ്വാഴ്ച പാടുക്കാട് ആനപ്പറമ്പില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കോടനാട് സംസ്‌കരിക്കും. അഴകളിവിലും പേരെടുത്ത ഗജവീരന്‍മാര്‍ക്കൊപ്പമായിരന്നു പത്മനാഭന്റെ സ്ഥാനം.
https://www.facebook.com/Malayalivartha























