കാണക്കാരിയിൽ റബർപുകപുരയ്ക്ക് തീ പിടിച്ചു; ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത് അഗ്നിരക്ഷാ സേന

കാണക്കാരിയിൽ റബർപുകപുരയ്ക്ക് തീ പിടിച്ചു. വൈകിട്ട് ആറരയോടെയാണ് കാണക്കാരി വാഴക്കാലയിൽ പാലവേലിൽ ജേക്കബ് കുര്യൻ എന്നയാളുടെ റബ്ബർ പുകപ്പുരയ്കക്ക് തീ പിടിച്ചത്. തീ പടർന്നു പിടിക്കുന്നത് കണ്ട് നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നു കടുത്തുരുത്തി അഗ്‌നി രക്ഷാ നിലയിൽ നിന്നും രണ്ട് യൂണിറ്റ് എത്തി. അരമണിക്കൂർ നേരം കൊണ്ട് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. റബർ ഉണക്കുന്നതിനായി തീ ഇട്ടതാണ് തീപിടുത്തത്തിന് കാരണം. കടുത്തുരുത്തി നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസ് ഷാജി കുമാർ ഫയർ ആൻഡ് റെസ്‌ക് ഓഫീസർ ഡി സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha























