വിവാഹിതനായ ബസ് ഡ്രൈവര്‍ മുങ്ങിയത് പത്താം ക്ലാസുകാരിയുമായി, പോലീസ് കണ്ടെത്തിയത് കോട്ടയത്ത് നിന്ന്.. ബസിലെ സ്ഥിര യാത്ര എത്തിച്ചത് തീവ്ര പ്രണയത്തിൽ!!

സീതത്തോട് ആങ്ങമൂഴിയില്‍ നിന്ന് കാണാതായ പത്താക്ലാസുകാരിയെ പോലീസ് കണ്ടെത്തിയത് സ്വകാര്യ ബസ് ഡ്രൈവര്‍ക്കൊപ്പം. ആങ്ങമൂഴിയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ ഷിബിന്‍ (33) പോലീസ് കസ്റ്റഡിയിലാണ്.
മൂഴിയാര്‍ പോലീസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ബസ് ഡ്രൈവര്‍ ഷിബിനൊപ്പം മകള്‍ പോയതാകാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോട്ടയത്ത് നിന്ന് ഷിബിനെയും പെണ്‍കുട്ടിയേയും കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടി സ്ഥിരമായി സ്‌കൂളില്‍ പോയിരുന്നത് ഷിബിന്‍ ഡ്രൈവറായിരുന്ന സ്വകാര്യ ബസിലായിരുന്നു. ഇരുവരും തമ്മില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കുട്ടിയുടെ അമ്മയെ മുന്‍പ് വിവരമറിയിച്ചിരുന്നു. അമ്മയുടെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. വീട്ടുകാര്‍ ഇത് തടയുകയും ചെയ്തിരുന്നു.
അതിനിടെയാണ് ഇന്നലെ രാവിലെ മുതല്‍ പെണ്‍കുട്ടിയെ കാണാതായത്. സംശയം തോന്നിയ അമ്മ ഷിബിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ മകള്‍ ഒപ്പമുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പിന്നീട് ഈ നമ്പര്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഇക്കാര്യമുള്‍പ്പെടെ പോലീസില്‍ അമ്മ അറിയിക്കുകയും ചെയ്തു.
സി.ഐ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്, പെരുനാട് സ്വദേശിയായ ഡ്രൈവര്‍ ഷിബിന്റെ ഒപ്പം പെണ്‍കുട്ടിയെ കോട്ടയത്തുനിന്ന് കണ്ടെത്തിയത്. ഇയാള്‍ ആങ്ങമൂഴി-പത്തനംതിട്ട റൂട്ടിലാണ് സ്വകാര്യ ബസ് ഓടിക്കുന്നത്.
വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഷിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.
https://www.facebook.com/Malayalivartha


























